യുകെയിലെ ഐസിഇ പ്രസിഡന്റായി ഇന്ത്യന്‍ വംശജ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Indian_origina_ICE_president

ലണ്ടന്‍: യുകെയിലെ ദ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് സിവില്‍ എന്‍ജിനീയേഴ്സിന്റെ (ഐസിഇ) പ്രസിഡന്റായി ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ വംശജ നിയമിതയായി. പ്രൊഫ. അനുഷ ഷായാണ് 205 വര്‍ഷത്തെ ചരിത്രമുള്ള സംഘടനയുടെ ആദ്യ ഇന്ത്യന്‍ വംശജയായ അധ്യക്ഷ. 95,000 അംഗങ്ങളുള്ള സംഘടന ലണ്ടന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

Advertisment

അറിയപ്പെടുന്ന ഡിസൈനറും മാനേജ്മെന്റ് വിദഗ്ധയുമായ അനുഷ, ജലം, പരിസ്ഥിതി വിഷയങ്ങളില്‍ വിദഗ്ധയാണ്. 1999ല്‍ കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് നേടിയാണ് യുകെയിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് സറെയില്‍ ജലം, പരിസ്ഥിതി എന്‍ജിനീയറിങ്ങില്‍ എംഎസ്സി നേടി. വോള്‍വര്‍ഹാംപ്ടന്‍ യൂണിവേഴ്സിറ്റി 2021ല്‍ പ്രഫസര്‍ പദവി നല്‍കി. കിങ്സ് കോളജ്, എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രഫസര്‍ ആണ്. 

anusha
Advertisment