Advertisment

ഭാര്യയെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ടു: സുനകിന് ശാസന

അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് വിവരങ്ങള്‍ പുറത്തുവിട്ടതാണ് യുകെ പാര്‍ലമെന്ററി സമിതിയെ പ്രകോപിപ്പിച്ചിരിക്കുന്നത്

rishi_sunak_akshata_

ലണ്ടന്‍: ഭാര്യ അക്ഷത മൂര്‍ത്തിക്ക് ശിശുസംരക്ഷണ സംരംഭത്തിലുള്ള നിക്ഷേപം സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനു ശാസന.

Advertisment

അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് വിവരങ്ങള്‍ പുറത്തുവിട്ടതാണ് യുകെ പാര്‍ലമെന്ററി സമിതിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. അശ്രദ്ധമൂലം സംഭവിച്ചതാണെങ്കിലും പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റി ഓണ്‍ സ്ററാന്‍ഡേര്‍ഡ്സ് വിലയിരുത്തി.

അതേസമയം, ഇതിന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരേ നടപടിയൊന്നും ശുപാര്‍ശ ചെയ്തിട്ടില്ല.

ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെടേണ്ട ആറ് ഏജന്‍സികളില്‍ ഒന്നാണ് കോറു കിഡ്സ്. ഇതില്‍ അക്ഷതയ്ക്കുള്ള നിക്ഷേപ താല്‍പര്യം സുനക് മറച്ചുവച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. 

#rishi sunak
Advertisment