ഐ ഓ സി (യു കെ) ബാൺസ്ലെയിൽ യൂണിറ്റ് രൂപീകരിച്ചു; ബിബിൻ രാജ് പ്രസിഡന്റ്‌, രാജുൽ രമണൻ ജനറൽ സെക്രട്ടറി, ജെഫിൻ ജോസ് ട്രഷററും

New Update
ioc uk kerala chapter

ബാൺസ്ലെ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാൺസ്ലെയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു.  കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം. 

Advertisment

യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിൻ രാജിന്റെ അദ്യക്ഷതയിൽ
ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാൺസ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലൻ ജെയിംസ് ഒവിൽ, മനോജ്‌ മോൻസി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുൽ രമണൻ നന്ദി പ്രകാശിപ്പിച്ചു. 

എ ഐ സി സിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐ ഓ സി - ഓ ഐ സി സി സംഘടനകളുടെ ലയനശേഷം യു കെയിൽ പുതിയതായി രൂപീകൃതമാകുന്ന പ്രഥമ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന നാലാമത്തെ യൂണിറ്റുമാണ് ബാൺസ്ലെ യൂണിറ്റ്.

കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരേയും ബാൺസ്ലെയിലെ സാമൂഹിക - സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളെയും ഭാരവാഹി പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സംഘടനയുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു. 

ഭാരവാഹികൾ: 

പ്രസിഡന്റ്‌: ബിബിൻ രാജ് കുരീക്കൻപാറ

വൈസ് പ്രസിഡന്റ്‌:  അനീഷ ജിജോ

ജനറൽ സെക്രട്ടറി: രാജുൽ രമണൻ

ജോയിന്റ് സെക്രട്ടറി:  വിനീത് മാത്യു

ട്രഷറർ: ജെഫിൻ ജോസ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ബിനു ജോസഫ്, അലൻ ജെയിംസ് ഒവിൽ, ബേബി ജോസ്, മനോജ്‌ മോൻസി, ജിനു മാത്യു

Advertisment