ഗാന്ധിജയന്തി ദിനത്തിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ച് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ; ബോൾട്ടൻ എം പി യാസ്മിൻ ഖുറേഷി ഉദ്ഘാടനം നിർവഹിച്ചു

New Update
ddcea958-c718-430e-b4f0-c610e93f8f32

ബോൾട്ടൻ: ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം 'സേവന ദിന'മായി ആഘോഷിച്ചു. 'സേവന ദിന'ത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടനിൽ
തെരുവ് ശുചീകരണവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു. ബോൾട്ടൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ ഐ ഓ സിയുടെ വനിതാ - യുവജന പ്രവർത്തകരടക്കം 22 'സേവ വോളന്റിയർ'മാർ പങ്കെടുത്തു.

Advertisment

aac887b2-b4af-41f0-b5eb-e8c70ef5ecf9

ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും വരും ദിവസങ്ങളിൽ ഐ ഓ സിയുടെ നേതൃത്വത്തിൽ യു കെയിലാകമാനം സംഘടിപ്പിക്കുന്ന 'സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും ബഹു. ബോൾട്ടൻ സൗത്ത് & വാക്ഡൻ എം പി യാസ്മിൻ ഖുറേഷി നിർവഹിച്ചു.  ക്യാമ്പയിനിന്റെ ഭാഗമായി പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എം പി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 'സേവന ദിന'ത്തിന്റെ ഭാഗമായ എല്ലാ വോളന്റിയർമാരെയും ആദരിച്ചുകൊണ്ടുള്ള 'സേവ സർട്ടിഫിക്കറ്റു'കളുടെ വിതരണം എം പി യാസ്മിൻ ഖുറേഷി നിർവഹിച്ചു.

45c140ac-4deb-4f64-bf14-a4d5014f980e

ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്,  ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി & പ്രോഗ്രാം കോർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജിപ്സൺ ഫിലിപ്പ് ജോർജ്‌, അരുൺ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, രഞ്ജിത്കുമാർ കെ വി, ജേക്കബ് വർഗീസ്, ഫ്രബിൻ ഫ്രാൻസിസ്, ബേബി ലൂക്കോസ്, സോജൻ ജോസ്, റോബിൻ ലൂയിസ്, അമൽ മാത്യു, ചിന്നു കെ ജെ, പ്രണാദ് പി പി, ജോയേഷ് ആന്റണി, ജസ്റ്റിൻ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, ലൗലി പി ഡി, സ്കാനിയ റോബിൻ, സോബി കുരുവിള എന്നിവർ സേവന ദിനത്തിൽ സജീവ പങ്കാളികളായി.

921a6d57-8f91-4344-9091-46b47424373d

മറ്റുള്ളവർക്കായി സേവനം ചെയ്യുക, നമ്മുടെ സമൂഹത്തിന് ഉത്തരവാദിത്തം വഹിക്കുക എന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും സംഘടനകളും കൂട്ടായ്മകളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തതുകൊണ്ട് എം പി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ ഓഫീസ് (ബോൾട്ടൻ) കെട്ടിടത്തിൽ ഒരുക്കിയ 'ഗാന്ധിസ്മൃതി സംഗമ' ത്തിൽ സാമൂഹ്യ - സാംസ്കാരിക നായകരും ഐ ഓ സി പ്രവർത്തകരും പങ്കെടുത്തു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. 

f4130a7d-c83a-45a8-8d87-76efef11da89

ചടങ്ങിൽ, രണ്ട് ദിവസം മുൻപ് ലണ്ടനിലെ തവിസ്റ്റോക്ക് സ്‌ക്വയറിൽ മഹാത്മാഗാന്ധിയുടെ പ്രതിമക്ക്‌ നേരെയുണ്ടായയ അക്രമത്തിൽ ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഈ വിഷയത്തിൽ കുറ്റക്കാരെ പിടികൂടുന്നതിനും  ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഇനി മേലിൽ ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ഗവൺന്മെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി എം പി യാസ്മിൻ ഖുറേഷിക്ക്‌ സമർപ്പിച്ചു.  സംഭവത്തിൽ ഗവണ്മെന്റിന്റെ ത്വരിത ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഉടൻ തന്നെ കത്തയക്കാമെന്നും പ്രശ്നം ഗൗരവമായി കാണുമെന്നും എം പി അറിയിച്ചു. 

ddcea958-c718-430e-b4f0-c610e93f8f32 (1)

സേവന ദിനത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട 'സർവോദയ ലഹരി വിരുദ്ധ ക്യാമ്പയി'നിന്റെ ഭാഗമായി, വരും ദിവസങ്ങളിൽ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ലഹരി ഉപഭോഗത്തിനെതിരെ യു കെയിലെ വിവിധ പ്രദേശങ്ങളിൽ ബോധവൽകരണ പരിപാടികൾ നടത്തപ്പെടും. ഇതിൽ ലഹരി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഇടപെടലുകൾ, ലഹരി വിരുദ്ധ സന്ദേശം പേറിയുള്ള മാരത്തോൺ പോലുള്ള കായിക പരിപാടികൾ, മനുഷ്യ ചങ്ങലകൾ, മറ്റ് ബോധവൽകരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തും.

Advertisment