ലണ്ടൻ: യാക്കോബായ സുറിയാനി സഭ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി. മുൻ വർഷങ്ങൾക്ക് സമമായി ഈ വർഷവും യു കെ ഭദ്രാസനത്തിലെ 45 - ൽ പരം ദേവാലയങ്ങളിലാണ് കഷ്ടാനുഭവാഴ്ച ആചരിക്കുന്നത്.
യു കെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി, കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മൊത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
കഷ്ടാനുഭവാഴ്ച ആചരണത്തോടനുബന്ധിച്ച് ഭദ്രാസനത്തിലെ വൈദികരുടെ ഏകദിന ധ്യാനം ഏപ്രിൽ 14ന് മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ കാലേകൂട്ടി സമയം ക്രമീകരിച്ച് ഹാശായുടെ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ തക്കവണ്ണം ഒരുങ്ങണമെന്നും എം എസ് ഓ സി (യു കെ) കൗൺസിൽ അഭ്യർത്ഥിച്ചു.