ബേൺസ്‌ലി: യുക്മ യോർക് ഷെയർ & ഹംബർ റീജിയൻ സ്പോർട്സ് ഇന്ന് ശനിയാഴ്ച ( 21/6/25 ) ബേൺസ്‌ലിയിൽ നടക്കും.യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഈ വർഷത്തെ രീജിയണൽ സ്പോർട്സ് ഡേ ആരംഭിക്കും. നാഷണൽ വൈസ്പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ ആശംസകൾ അറിയിക്കും.
ബാർൺസിലി മേയർ -കൗൺസിലർ ഡേവിഡ് ലീച്ച് മുഖ്യാതിഥിയായി എത്തുന്നു ചടങ്ങിൽ കൗൺസിലേഴ്സ് ഹേവേഡ്, ചെറിഹോം എന്നിവരും പങ്കെടുക്കും. റിജിയൻ പ്രസിഡൻ്റ് അമ്പിളി എസ് മാത്യൂസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അജു തോമസ് സ്വാഗതം ആശംസിക്കും. കായികതാരങ്ങൾ പങ്കെടുക്കുന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റ് കമ്മിറ്റി അംഗങ്ങളായ റൂബിച്ചൻ , അരുൺ ഡൊമിനിക് എന്നിവർ നയിക്കും. റീജിയൺ സെക്രട്ടറി അജു തോമസിൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതിയുടെ മേൽ നോട്ടത്തിലായിരിക്കും കായികമേള നടത്തപ്പെടുന്നത്. റീജിയണൽ സ്പോർട്സ് കോ ഓർഡിനേറ്റർ സുജീഷ് പിള്ള ഇവൻ്റുകൾ കോർഡിനേറ്റ് ചെയ്യും.
അത്‌ലെറ്റിക് ഇവൻ്റുകൾ റീജിയൺ ട്രഷറർ ഡോ. ശീതൾ മാർക്കും, ജോയിൻ്റ് സെക്രട്ടറ്റി ബിജി മോൾ രാജുവും റിസപ്ഷൻ ഡെസ്കിൽ കമ്മിറ്റി അംഗങ്ങളായ വിമൽ ജോയ്, ആതിര മജ്നു എന്നിവരും നോക്കി നടത്തും. റെജിസ്ട്രേഷൻ ഡെസ്ക്കിൽ ദേശീയ സമിതിയംഗം ജോസ് വർഗീസും റീജിയണൽ വൈസ് പ്രസിഡൻ്റ് ജിജോ ചുമ്മാറും ഉണ്ടായിരിക്കും. ഫസ്റ്റ് എയ്ഡ് സെൻ്ററിൽ വൈസ്പ്രസിഡൻ്റ് ഡോ.അഞ്ജു , നേഴ്‌സസ് കോ ഓർഡിനേറ്റർ അലീന അലക്സ് എന്നിവർക്കാണ് ചുമതല.
50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ കൂടാതെ ഷോട്ട് പുട്ട്, ലോംഗ് ജംപ്, സ്റ്റാൻഡിംഗ് ബ്രോട് ജംപ് , 4 x 100 മീറ്റർ റിലേ തുടങ്ങിയവ ഉണ്ടായിരിക്കും. പുരുഷ വനിതാ വിഭാഗങ്ങൾക്ക് വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ യുക്മ ഇത്തവണ ആദ്യമായി നടത്തുന്ന അൻപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രത്യേക 4x 100 മീറ്റർറിലേമത്സരവും ഉണ്ടായിരിക്കുന്നതാണ്.
വാശിയേറിയ ഫുട്ബോൾ മത്സരവും കമ്മറ്റി അംഗങ്ങളായ എൽദോ ഏബ്രഹാം, ബാബു സെബാസ്റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിൽ നടക്കും. ഈ വർഷത്തെ ട്രോഫിയിൽ മുത്തമിടുന്നത് ആരെന്നറിയാൻ ഇനി കുറച്ച് മണിക്കുകൾ കൂടി മാത്രം. കാണികളുടെ ഇഷ്ട വിനോദമായ വടം വലി ക്ക് ക്യാഷ് അവാർഡും എവർറോളിംഗ് ട്രോഫിയുമുണ്ടായിരിക്കും.
വിഭവ സമുദ്ധമായ ഭക്ഷണം ഒരുക്കുന്നത് ഷെഫീൽടിലെ തക്കോലം റെസ്റ്റോറൻ്റാണ്. ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, സ്നാക്ക്, ഈവനിംഗ് മീൽ എന്നിവ ലഭ്യമായിരിക്കും.
സമാപന സമ്മാനദാന സമ്മേളനം നാഷണൽ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്യും. രാവിലെ മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് നടക്കുന്ന സമ്മാന ദാനത്തോടെ അവസാനിക്കും. ഞങ്ങളുടെ സ്പോൺസേസായ ജെ എം പി സോഫ്റ്റ് വെയർ , അൻറ്റോണിയോ ഗ്രോസറി , തക്കോലം റെസ്റ്റോറൻ്റ്, സെനിത്ത് സോളിസിറ്റേഴ്സ്, ജിയാ ട്രാവൽസ് എന്നിവരോടുള്ള നന്ദി അറിയിച്ചു കൊള്ളുന്നു.
എല്ലാവരെയും റീജിയണൽ കമ്മിറ്റി ഏറ്റവും ഹാർദവമായി ഈ സ്പോർട്സ് ഡേയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.