യു കെ : അപ്രതീക്ഷിതമായി വിടപറഞ്ഞ ഹാര്ലോയില് നിന്നുള്ള ജോബി ജോയിക്ക് ഹാര്ലോ സെന്റ് തോമസ് മോര് പള്ളിയില് അന്ത്യവിശ്രമമൊരുങ്ങും. ജനുവരി 28 - നാണ് സംസ്കാര ശുശ്രൂഷ. ഹാര്ലോ സെന്റ് തോമസ് മോര് പള്ളിയില്, രാവിലെ 10.30 - ന് നടക്കുന്ന മലയാളം വി. കുർബാനക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ.
പന്ത്രണ്ട് മണിക്ക് മൃതദേഹം പൊതുദര്ശനത്തിന് വയ്ക്കും. തുടര്ന്ന്, ഒരു മണിക്ക് പാര്ണ്ടന്വുഡിലെ സെമിത്തേരിയിലേക്ക് വിലാപയാത്ര. രണ്ട് മണിയോടെ സംസ്‌കാര ചടങ്ങുകള് പൂര്ത്തീകരിക്കും. പള്ളിയില് പാര്ക്കിങ്ങ് സൗകര്യമില്ലാത്തിനാല് അടുത്തുള്ള (നടന്നെത്താന് മാത്രം ദൂരമുള്ള) മൂന്ന് ഇടങ്ങളിലായാണ് പാര്ക്കിങ്ങ് ക്രമീകരിച്ചിരിക്കുന്നത്.
സാമൂഹിക സേവനങ്ങൾ, അസോസിയേഷൻ പ്രവർത്തനങ്ങൾ, മറ്റു ജനകീയ പ്രവർത്തനങ്ങളുമൊക്കെയായി യു കെ മലയാളികള്ക്കിടയില് നിറ സാന്നിധ്യമായിരുന്ന ജോബി, അവധിക്ക് നാട്ടിലെത്തിയ ഭാര്യ തിരിച്ച് യു കെയിൽ എത്തും മുമ്പേയാണ് ഹൃദയാഘാതത്തെ തുടര്ന്ന് സ്വഭവനത്തില് മരണമടഞ്ഞത്. യുകെകെസിഎ ഹാര്ലോ യൂണിറ്റ് അംഗവും മുന് യൂണിറ്റ് പ്രസിഡന്റും ആയിരുന്നു ജോബി. ഹാര്ലോ മലയാളി അസോസിയേഷന്റെ സജീവ പ്രവര്ത്തകനാണ്.
ഭാര്യ: മേഴ്‌സി, മക്കൾ: ജെറോം, ജെറാൾഡ്. ഭാര്യ മേഴ്സിയുടെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് കുടുബസമേതം നാട്ടിൽ പോയ ജോബി, കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയ അടുത്തതിനാൽ ഇക്കഴിഞ്ഞ ജനുവരി ഏഴാം തീയതി മക്കളോടൊപ്പം തിരിച്ചെത്തുകയായിരുന്നു. ഭര്ത്താവിന്റെ ആകസ്മിക വിയോഗത്തിന്റെ ആഘാതത്തില് നിന്നും ഭാര്യ മേഴ്സി ഇതുവരെ മുക്തയായിട്ടില്ല. പൂർണ ആരോഗ്യവാനായിരുന്ന ജോബിക്ക് പറയത്തക്ക അസുഖങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
സ്ഥിരമായി ബാഡ്മിന്റൻ കളിച്ചിരുന്നു. ഏതാനും ദിവസങ്ങള്ക്കുള്ളില് അമ്പതാം പിറന്നാള് ആഘോഷിക്കുവാനൂള്ള തയ്യാറെടുപ്പിലായിരുന്നു ജോബിയും കുടുംബവുമെന്ന് സുഹൃത്തുക്കള് വേദനയോടെ പറഞ്ഞു.
പള്ളിയുടെ വിലാസം: St Thomas More Church, Hodings Road, Harlow CM20 1TN
സെമിത്തേരിയുടെ വിലാസം: Parndonwood Cemetery and Crematorium Parndonwood Road, Harlow CM19 4സ്ഫി
പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങൾ:
- Princess Alexandra Hospital Parking CM20 1QX
- 2. Harvey Centre Multi Storey Carpark CM20 1JL
- 3. Water Gardens Car Park CM20 1AR