/sathyam/media/media_files/7KuYJ4zMjZ7Wcj8pQBrN.jpg)
ലണ്ടൻ: ബ്രിട്ടിഷ് പാർലമെന്റ്nഅംഗങ്ങൾക്ക് തന്റെ ആത്മകഥ 'സ്പ്രെഡിങ് ജോയ്' സമ്മാനിച്ച് ജോയ് ആലൂക്കാസ്. ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്സ‌് (ബിഎസ്ഐസിസി), പാർലമെന്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർനാനും പ്രമുഖ മലയാളി വ്യവസായിയുമായ ജോയ് ആലൂക്കാസ് തന്റെ ആത്മകഥ മൂന്ന് ബ്രിട്ടിഷ് എം പിമാർക്കും മറ്റ് വിശിഷ്‌ടാതിഥികൾക്കും സമ്മാനിച്ചത്.
/sathyam/media/post_attachments/7e13dee4-910.jpg)
ലോകമെമ്പാടും സന്തോഷം പടരട്ടെ എന്ന ആശയത്തിലൂന്നി അന്താരാഷ്ട്ര തലത്തിൽ, പടർന്നു പന്തലിച്ച ജ്വല്ലറി ഗ്രൂപ്പിന്റെ വിജയമന്ത്രവും വളർച്ചയുടെ പടവുകളും വിവരിക്കുന്ന 'സ്പ്രെഡിങ് ജോയ്'ആത്മകഥയുടെ പ്രധാന ഭാഗങ്ങൾ ചടങ്ങിൽ വായിച്ചു. സ്കോട്ട്ലൻഡിലെ ലിൻലീത്ത് ഗോവിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗമായ മാർട്ടിൻ ഡേ, ഇന്ത്യൻ വംശജനായ സൗത്താൾ എം പി വീരേന്ദ്ര ശർമ്മ, ഈസ്റ്റ‌്ഹാം എംപി സ്റ്റീഫൻ ടിംസ് എന്നിവർക്കാണ് ജോയ് ആലൂക്ക ആത്മകഥ സമ്മാനിച്ചത്.
/sathyam/media/post_attachments/dc97deb9-24b.jpg)
എം പിമാർക്ക് പുറമെ നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബ്രിട്ടണിലെ ബംഗ്ലാദേശ് കമ്മ്യൂണിറ്റിയെ പ്രതിനീധീകരിച്ചെത്തിയ ബർണോസ് ഉദിനും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യൻ വംശജർ ഏറെ തിങ്ങിപ്പാർക്കുന്ന സൗത്താളിൽ പുതിയ ഷോറും തുറക്കാനുള്ള ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ ശ്രമങ്ങളെ വീരേന്ദ്ര ശർമ്മ എം പി ശ്ലാഘിച്ചു.
/sathyam/media/post_attachments/07fad63e-b36.jpg)
ജോയ് ആലൂക്കാസിന്റെ രണ്ട് ഷോറൂമുകൾ സ്വന്തം മണ്ഡലത്തിൽ പ്രവർത്തിക്കുന്നതിലുള്ള അഭിമാനം പങ്കുവച്ചായിരുന്നു ഈസ്‌റ്റ്ഹാം എം പി സ്റ്റീഫൻ ടിംസിന്റെ പ്രസംഗം. സമാനമായ സാധ്യതകൾക്ക് സ്കോട്ട്ലൻഡിനെയും വേദിയാക്കണമെന്ന് മാർട്ടിൻ ഡേയും നിർദേശിച്ചു. 11 രാജ്യങ്ങളിലായി 160 ഷോറൂമുകൾ ഉള്ള ജോയ് ആലൂക്കാസ് ഗ്രൂപ്പ് രാജ്യാന്തര സ്വർണ്ണ വിപണിയിലെ ശക്തമായ സാനിധ്യമാണ്.
/sathyam/media/post_attachments/d6268b2a-c3a.jpg)
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി - യു കെ ഡപ്യൂട്ടി ഡയറക്‌ടർ തനു കുര്യൻ പുസ്തകം പരിചയപ്പെടുത്തിയ ചടങ്ങിൽ നിരവധി യു കെ മലയാളികളും പങ്കെടുത്തു. മോഡറേറ്ററായിരുന്ന അനുശ്രീ നായർ പുസ്തകത്തെക്കുറിച്ച് വിവരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us