വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി

New Update
gfhgvhguhygtfrde

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി. ഇംഗ്ളണ്ടിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുകയായിരുന്ന അസാന്‍ജ് സ്വന്തം രാജ്യമായ ഓസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയതായി വിക്കിലീക്ക്സാണ് അറിയിച്ചത്.

Advertisment

യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ തടവില്‍ കഴിയുകയായിരുന്നു അസാന്‍ജ്. അഞ്ച് വര്‍ഷത്തിലേറെയായുള്ള ജയില്‍വാസത്തിനൊടുവില്‍ ജാമ്യം അനുവദിക്കപ്പെട്ടതോടെയാണ് മോചനം..

2010ലും 2011ലും അമേരിക്കയെ നടുക്കി സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളുമടക്കമുള്ള വിവരങ്ങള്‍ വിക്കിലീക്സ് പരസ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അസാന്‍ജ് യു.എസിന്റെ കണ്ണിലെ കരടായത്. കേബിള്‍ഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാന്‍ജിനെ ശത്രുവായി പ്രഖ്യാപിച്ച യു.എസ് പിടികൂടി വിചാരണ നടത്താന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

അസാന്‍ജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ 17 എണ്ണം ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണ്. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തിനുപിന്നാലെ ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനായ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഏഴുവര്‍ഷം അഭയം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലായത്. 

Advertisment