ദുർഗ്ഗാപൂജയോട് അനുബന്ധിച്ച് കാമാഖ്യ സാരീസ് യുകെ സംഘടിപ്പിക്കുന്ന "കാമാഖ്യാ സാരി-ശാസ്ത്ര" നാളെ സ്വിൻഡനിൽ, യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യനും മറ്റ് പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികൾ

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
life line hgkhu
 യുകെ: ദുർഗ്ഗാപൂജയോട് അനുബന്ധിച്ച് കാമാഖ്യ സാരീസ് യുകെ നടത്തുന്ന "കാമാഖ്യാ സാരി-ശാസ്ത്ര" മേളയ്ക്കായി സ്വിൻഡൻ പട്ടണം ഒരുങ്ങുന്നു. ഏവർക്കും സൗജന്യ പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്ന മേളയിൽ യുക്മ നാഷണൽ അധ്യക്ഷൻ എബി സെബാസ്റ്റ്യൻ, യുകെ ഫാഷൻ ലോകത്തെ പ്രമുഖനായ കമൽ മാണിക്കത്ത്, യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധീരി, ലേബർ പാർട്ടിയുടെ സമുന്നത നേതാവ് കൗൺസിലർ രവി വെങ്കടേഷ്, വിൽറ്റ്ഷയറിലെ മുൻ ഹൈഷെരിഫ്  പ്രദീപ് ഭരദ്വാജ്, കൺസർവേറ്റിവ് പാർട്ടി കൗൺസിലർ സുരേഷ് ഗട്ടാപ്പൂർ തുടങ്ങി പല പ്രമുഖരും വിശിഷ്ട അതിഥികളായി  പങ്കെടുക്കുന്നതാണ്.
Advertisment
 സെപ്തംബർ 27 ശനിയാഴ്ച്ച സ്വിൻഡനിലെ സ്റ്റോ എവേയ് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടക്കുന്ന പരിപാടിയിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെ മുൻനിറുത്തി കാമാഖ്യ സാരീസ് ഏർപ്പെടുത്തിയ അവാർഡുകളും സാരീ-മ്യൂസ് യുകെ 2025, കാമാഖ്യ റീൽ ക്വീൻ അവാർഡ് എന്നിവയും വിതരണം ചെയ്യുന്നതാണ്. കമൽ മാണിക്കത്ത് നയിക്കുന്ന സാരി-ശാസ്ത്ര റാംപ് വാക് വർക്ക്ഷോപ്പും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്വിൻഡനിലെ മ്യുസിക് മന്ത്ര ബാന്റ് അവതരിപ്പിക്കുന്ന അൺപ്ലഗ്ഗ്ഡ് സംഗീത പരിപാടിയോടെ  അവസാനിക്കുന്ന മേള, വസ്ത്രങ്ങളും, ആഭരണങ്ങളും, അലങ്കാരവസ്തുക്കളും, വിവിധ വിഭവങ്ങളും ഉൾപ്പെടെയുള്ള നിരവധി സ്റ്റാളുകൾക്കും വേദിയാകും. കാമാഖ്യയുടെ ദുർഗാപൂജാ സ്പെഷ്യൽ സാരി കളക്‌ഷനും മേളയിൽ പ്രദര്ശിപ്പിക്കപ്പെടും. 
മലയാളത്തിലെ സംസ്ഥാന സിനിമ അവാർഡ് ജയതാവായ സംവിധായിക ശ്രുതി ശരണ്യമാണ് കാമാഖ്യാ സാരി ശാസ്ത്രയുടെ സ്രഷ്ടാവ്. പ്രമുഖ നടിയും ഗായികയുമായ രമ്യ നമ്പീശൻ, പ്രമുഖ നടികളായ അശ്വതി ബി, റെയ്‌ന രാധാകൃഷ്ണൻ, യുക്മ നാഷണൽ ഭാരവാഹി റെയ്‌മോൾ നിധീരി എന്നിവരടങ്ങുന്ന ജ്യൂറിയാണ് കാമാഖ്യ സാരി മ്യൂസ് വിജയിയെയും മറ്റ് അവാർഡ് ജേതാക്കളെയും തിരഞ്ഞെടുത്തത്. യുകെ ഇതുവരെ കാണാത്ത വേറിട്ട അനുഭവമായിരിക്കും കാമാഖ്യ സാരി-ശാസ്ത്ര മേള. UK ലെ പ്രമുഖ സ്ഥാപനങ്ങൾ ആയ Tutorwaves, Lifeline Protect, Thekkans, AG Productions, BetterFrames, Music Mantra എന്നിവരാണ് ഈ പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത്.
Advertisment