ആളാരവങ്ങളോടെ കാമാഖ്യാ സാരി- ശാസ്ത്ര മേള സ്വിൻഡനിൽ അരങ്ങേറി

New Update
abhikamiya sari
സ്വിൻഡൻ: സ്വിൻഡൻ ആസ്ഥാനമാക്കിയുള്ള കാമാഖ്യാ സാരീസ് യുകെ സംഘടിപ്പിച്ച പരിപാടി ആളാരവങ്ങളോടെ അരങ്ങേറി. മേള സംഘടിപ്പിച്ചത് ദുർഗ്ഗാപൂജയോടനുബന്ധിച്ച് സ്ത്രീശാക്തീകരണവും വിവിധമേഘലകളിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ച സ്ത്രീകളെ അനുമോദിക്കലും മുൻനിറുത്തി ബ്രിട്ടണിനിലെ നവ - എത്ത്നിക് വെയർ സംരഭകർ കൂടെയായ കാമാഖ്യാ സാരീസ് വിഭാവനം ചെയ്ത് സെപ്തംബർ 27 ന് നടന്ന മേളയിൽ യുകെയിലെ കലാ-ശാസ്ത്ര മേഘലകളിൽ മികവ് തെളിയിച്ചവരും സംരഭകരുമായ പത്തോളം സ്ത്രീകളെ ആദരിച്ചു. 
Advertisment
സാരി വെറുമൊരു വസ്ത്രമെന്നതിനപ്പുറം ഒരു സാംസ്കാരിക ചിഹ്നമാന്നെന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കാമാഖ്യയുടെ ഉൾപ്പെടെ നിരവധി നവ - ഇന്ത്യൻ വസ്ത്ര സംരഭകരുടെ സ്റ്റാളുകൾക്കും സാരിശാസ്ത്ര വേദിയായി. യുക്മ നാഷണൽ പ്രെസിഡൻ്റ് എബി സെബാസ്റ്റ്യൻ, വിൽറ്റ്ഷയർ മുൻ ഹൈഷെരിഫ് പ്രദീപ് ഭരദ്വാജ്, യുക്മ - സപാക്ക് (സൗത്തേഷ്യൻ പെർഫോമിംഗ് ആർട്ട് സെൻ്റർ) ഭാരവാഹി റെയ്മോൾ നിധീരി, സ്വിൻഡനിലെ കൗൺസിലർമാരായ രവി വെങ്കടേഷ്, വീണ വെങ്കടേഷ്, സുരേഷ് ഗുട്ടപ്പൂർ, മാണിക്കത്ത് ഇവൻ്റ്സിൻ്റെ സ്രഷ്ടാവ് കമൽ മാണിക്കത്ത്, ജ്വാല- ക്രോയിഡൺ അധ്യക്ഷ ശാരിക അമ്പിളി, യുക്മ സൗത്ത് വെസ്റ്റ് റീജ്യൺ ഉപാഅധ്യക്ഷ ടെസി മാത്യു, സപാക്ക് ഭാരവാഹി ചാൻ ചിത്രോഡ, വിൽറ്റ്ഷയർ മലയാളി അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, സെലിൻ വിനോദ് തുടങ്ങിയവർ മേളയിലെ മുഖ്യാതിഥികളായി. 
മലയാള സിനിമാ സംവിധായികയും കാമാഖ്യ സാരീസിൻ്റെ സംരംഭകയുമായ ശ്രുതി ശരണ്യമാണ് മേളയുടെ മുഖ്യസംഘാടക. നടിമാരായ രമ്യാ നമ്പീശൻ, റെയ്ന രാധാകൃഷ്ണൻ, അശ്വതി ബി. യുക്മ - സപാക് ഭാരവാഹി റെയ്മോൾ നിധീരി എന്നിവർ ചേർന്ന ജ്യൂറിയായിരുന്നു പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. അറിയപ്പെടുന്ന ആർക്കിടെക്ടും, സാമൂഹ്യപ്രവർത്തകയുമായ ഗായത്രി ശങ്കർ, ആസ്റ്റൺ യൂണിവേഴ്സിറ്റിയുടെ ഡെപ്യൂട്ടി ഡിറക്ടറും പ്രമുഖ കഥക് നർത്തകിയുമായ ശിവാനി ശർമ്മ, സ്വൻഡിനിലെ കൗൺസിലറും സാമൂഹ്യപ്രവർത്തകയുമായ സുധാ ശ്രീ നുകാന, ബർമിംഗ്ഹാമിലെ അറിയപ്പെടുന്ന സംരഭകയും, ഇഞ്ചി റെസ്റ്റോറൻ്റ് ഗ്രൂപ്പ്, ഫോക്കസ് ഡോമിസില്യറി കെയർ എന്നിവയുടെ ഡിറക്ടറും, ആർ. ജെയും എഴുത്തുകാരിയുമായ മോനി ഷിജോ എന്നവരായിരുന്നു കാമാഖ്യ വിമൻ ഓഫ് എക്സലൻസ് പുരസ്കാര ജേതാക്കൾ.
സാരിയെ ഹൃദയത്തോട് ചേർത്തുടുത്ത് ചിത്രങ്ങളയച്ച മുപ്പതോളം പേരിൽ നിന്ന് കാമാഖ്യ സാരിമ്യൂസ് വിജയികളായി ശാലിനി തിരുനിലത്തിൽ (ടൈറ്റിൽ ജയതാവ്), ബിറ്റു തോമസ് (ഒന്നാം റണ്ണർ അപ്പ്), ഗായത്രി ഗോപി (രണ്ടാം റണ്ണർ അപ്പ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കാമാഖ്യാ റീൽ ക്വീൻ കാമാഖ്യാ ബെസ്റ്റ് സാരി വുമൺ എന്നിവയിൽ ശിൽപ ശ്രീധരനും കാമാഖ്യാ ബെസ്റ്റ് വുമൺ വിത്ത് ആറ്റിറ്റ്യൂഡ് ആയി സോനാ അമ്പിളിയും തിരഞ്ഞെടുക്കപ്പെട്ടു. കാമാഖ്യാ കിൻഡ്രഡ് സ്പിരിറ്റ് പുരസ്ക്കാരത്തിന് സൂമൂഹ്യ- സാസ്കാരിക പ്രവർത്തകരായ ചേഞ്ചിംഗ് സ്വിറ്റ്സ്, സ്വദേശീ സഖീസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കാമാഖ്യയുടെ മികച്ച ഉപഭോക്താക്കളായി ഗീതാമൃത ചീദെല്ല, ഷെഫാലി പാണ്ഡെ എന്നിവരും ആദരിക്കപ്പെട്ടു. വെറും ഇന്ത്യൻ വസ്ത്ര സംരഭകർ എന്നതിനപ്പുറം സാമൂഹ്യപ്രതിബദ്ധതയുടെയും സ്ത്രീശാക്തീകരണത്തിൻ്റെയും പ്രതീകമാണ് കാമാഖ്യയെന്ന് വിളിച്ചറിയിക്കുന്ന ആഘോഷമായിരുന്നു കാമാഖ്യ സാരിശാസ്ത്ര. ബാൻ്റ് മ്യൂസിക് മന്ത്രയുടെ ഹൃദയസ്പർശ്ശിയായ പ്രകടനത്തോടൊപ്പം സ്വിൻഡനിലെയുൾപ്പെടെ ബ്രിട്ടൻ്റെ വിവിധ നഗരങ്ങളിൽ നിന്നുള്ള ഇന്ത്യൻ കലാകാരികളുടെ കലാപരിപാടികളും മേളയുടെ ആകർഷണമായി. 
ടീം-കാമാഖ്യയുടെ പ്രതിനിധികളായ ഡോൾജി പോൾ, പൂർണ്ണിമ മേനോൻ, പ്രിയ കിരൺ, സ്മിത നായർ, അനു ചന്ദ്ര, സൗമ്യ ജിനേഷ്, ക്രിസ്റ്റി അഭിലാഷ്, ബിന്ദു ജോയ്, ഗ്ലെയ്നൽ മരിയ എന്നിവരായിരുന്നു മേളയുടെ സംഘാടകർ. 
ലൈഫ് ലൈൻ പ്രൊട്ടക്ട് , ട്യൂട്ടർ വേവ്സ്, മല്ലു ഫാം ഫ്രെഷ്, എജി പ്രൊഡക്ഷൻസ്, തെക്കൻസ്, ബെറ്റർ ഫ്രേം ഫൊട്ടോഗ്രഫി, സോണി-സ്വിൻഡൻ സ്റ്റാഴ്സ്, ബാൻ്റ് മ്യൂസിക് മന്ത്ര എന്നിവരായിരുന്നു മേളയുടെ സ്പോൺസേഴ്സ്.
Advertisment