രാജാവ് ചികിത്സയെ പോസിറ്റീവായാണ് കാണുന്നത്: ബക്കിംഗ്ഹാം കൊട്ടാരം; പൊതുവേദികളിൽ നിന്നും ഒഴിവ് എടുക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച് ചാൾസ് രാജാവ്; അധിക ചുമതല വില്ല്യം രാജകുമാരന്‍ ഏറ്റെടുത്തേക്കും; ഭരണഘടനാപരമായ ചുമതലകകൾ തുടർന്നും രാജാവ് നേരിട്ട് നിര്‍വ്വഹിക്കും

author-image
റോമി കുര്യാക്കോസ്
Updated On
New Update
88899999

ബക്കിംഗ്ഹാം: ചാള്സ് രാജാവിന് ക്യാന്സര് സ്ഥിതീകരിച്ച വാര്ത്ത രാജ്യത്തിനും ജനങ്ങൾക്കും ഒരേപോലെ ഞെട്ടല് ഉണ്ടാക്കിയെങ്കിലും, രാജാവ് ചികിത്സയെ പോസിറ്റീവായാണ് കാണുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ചികിത്സ പൂര്ത്തിയാക്കി എത്രയും വേഗം പൊതുവേദിയിൽ തിരിച്ചെത്താന് കഴിയുമെന്ന പ്രതീക്ഷയിലാണ് ചാൾസ് രാജാവെന്നും കൊട്ടാരം കൂട്ടിച്ചേര്ത്തു.

Advertisment

കഴിഞ്ഞ ദിവസമാണ് ടെസ്റ്റുകളെ തുടർന്ന് ചാൾസ് രാജാവിന് ക്യാർസർ രോഗം സ്ഥിതീകരിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. പ്രൊസ്ട്രേറ്റ് സംബന്ധമായ അസുഖങ്ങൾക്ക് അദ്ദേഹം കുറച്ച് ദിവസം ആശുപത്രിയിൽ ചികിത്സയിലും തുടർന്ന് കൊട്ടാരത്തിൽ വിശ്രമത്തിലും കഴിഞ്ഞിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഈ കാര്യങ്ങൾ ജനങ്ങളെ അറിയിച്ചത്.

രോഗസ്ഥിരീകരണത്തെ തുടര്ന്ന് 75 - കാരനായ രാജാവിന് കുറച്ച് നാളത്തേക്ക് ഔദ്യോഗിക ഡ്യൂട്ടികള് മാറ്റിവെയ്‌ക്കേണ്ടതായി വരും. മാറ്റിവെയ്ക്കലിന്റെ ന്റെ ഭാഗമായി ബന്ധപ്പെട്ടവരോട് രാജാവ് ഖേദം പ്രകടിപ്പിക്കുന്നതായി ഔദ്യോഗിക വാര്ത്താക്കുറിപ്പ് വ്യക്തമാക്കി. ഔട്ട് പേഷ്യന്റായാണ് ചാള്സ് ക്യാന്സര് ചികിത്സ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിന ചികിത്സ പൂര്ത്തിയാക്കി രാജാവ് വീട്ടിലേക്ക് മടങ്ങിയെത്തിയതായാണ് വിവരം.

വിദഗ്ധ സംഘമാണ് രാജാവിന് മെഡിക്കല് പരിചരണം നല്കുന്നത്. രോഗം സംബന്ധിച്ച കാര്യങ്ങൾ സ്വന്തം സഹോദരങ്ങളെയും, മക്കളെയും സ്വയം ചാൾസ് രാജാവ് തന്നെ അറിയിച്ച ശേഷമാണ് ബക്കിംഗ്ഹാം കൊട്ടാരം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഭാര്യയുടെ ഓപ്പറേഷനും ചികിത്സയുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ നിന്നും മാറിനിന്നിരുന്ന വില്ല്യം രാജകുമാരന് രാജാവിന്റെ അഭാവത്തിൽ ചുമതലകൾ ഏറ്റെടുത്തേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രാജാവിന്റെ അഭാവത്തിൽ പബ്ലിക് ഡ്യൂട്ടികളില് കാമില്ല രാജ്ഞി കൂടുതല് ഉത്തരവാദിത്വം ഏറ്റെടുക്കാന് നിര്ബന്ധിതയാകും.

വാര്ത്ത അറിഞ്ഞ മകന് ഹാരി രാജകുമാരന് യുഎസില് നിന്നും യാത്ര തിരിച്ചതായാണ് റിപ്പോര്ട്ട്. പൊതുവേദിയിൽ നിന്നും തത്കാലിക ഒഴിവ് എടുക്കുമെങ്കിക്കും, ഭരണഘടനാപരമായ ചുമതലകളും മർമപ്രധാനമായ കാര്യങ്ങളും തുടര്ന്നും ചാള്സ് രാജാവ് തന്നെ നേരിട്ട് നിര്വ്വഹിക്കുമെന്നാണ് അറിവാകുന്നത്.

രാജാവും മന്ത്രിമാരും തമ്മില് കൈമാറുന്ന സുപ്രധാന രേഖകള് തുടങ്ങിയവ അങ്ങനെയുള്ള ഗണത്തിൽ പെട്ടതാണ്. പ്രധാനമന്ത്രിയുമായുള്ള വീക്ക്‌ലി ഓഡിയന്സും രാജാവ് നിര്ത്തിവെയ്ക്കില്ലെന്നാണ് വിവരം.

Buckingham Palace