മുതലയോടു പൊരുതി സഹോദരിയെ രക്ഷിച്ച യുവതിക്ക് ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ വക ധീരതാ പുരസ്കാരം

New Update
bvcxsertyh

ലണ്ടന്‍: മുതലയോടു പോരാട്ടം നടത്തി ഇരട്ട സഹോദരിയുടെ ജീവന്‍ രക്ഷിച്ച യുവതിക്ക് ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ വക ധീരതാ പുരസ്കാരം.

Advertisment

ജോര്‍ജിയ ലൗറി എന്ന മുപ്പത്തൊന്നുകാരിയാണ് പുരസ്കാരത്തിന് അര്‍ഹയായത്. മെക്സിക്കോയിലെ തടാകത്തില്‍ 2021 ജൂണിലായിരുന്നു സംഭവം. നീന്തുന്നതിനിടെ ജോര്‍ജിയയുടെ സഹോദരി മെലിസയെ കൂറ്റന്‍ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടു പോകുകയായിരുന്നു. അധികം വൈകാതെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മെലിസയെ കണ്ടെത്തി.

ബോട്ടില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും മുതലയെത്തി പിടികൂടി. ധൈര്യം കൈവിടാതെ മുതലയെ നേരിടുകയായിരുന്നു ജോര്‍ജിയ. മുഖത്ത് പലതവണ ശക്തിയായി ഇടിച്ച് പിടി വിടുവിച്ച് മെലിസയെ ജോര്‍ജിയ രക്ഷിച്ചു. ഏറെ നാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്ന മെലിസ പിന്നീടു ജീവിതത്തിലേക്കു തിരിച്ചു വന്നു. മുതലയുടെ ആക്രമണത്തില്‍ ജോര്‍ജിയക്കും സാരമായ പരുക്കേറ്റിരുന്നു. 

crocodile attack
Advertisment