യു കെ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റോച്ച്‌ഡേല്‍ മണ്ഡലത്തിലെ ലേബർ സ്ഥാനാർഥി നടത്തിയ ഇസ്രായേൽ വിരുദ്ധ പരാമർശത്തിന്റെ റെക്കോർഡിങ് പുറത്തായത്തിനെ തുടർന്ന് സ്ഥാനാർഥി അസര്‍ അലിക്ക് നൽകിയിരുന്ന പിന്തുണ ലേബർ പാർട്ടി പിൻവലിച്ചു. ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്.
ഒക്ടോബര്‍ 7 - ന് നടന്ന കൂട്ടക്കൊലയിൽ, തീവ്രവാദികള്‍ക്ക് കടന്നുകയറാന്‍ വഴിയൊരുക്കിയെന്ന് ഇസ്രയേല്‍ ആണെന്ന് അസര്‍ അലി വാദിക്കുന്ന രഹസ്യ റെക്കോര്‍ഡിംഗ് പുറത്തുവന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
/sathyam/media/media_files/Q6cozIvbuB5ENsi0YgzL.jpg)
റോച്ച്‌ഡേയ്ലിന്റെ ജനകീയനായ എം പി സർ ടോണി ലോയ്ഡ് കഴിഞ്ഞ മാസം 17 - ന് ക്യാൻസർ മൂലം മരിച്ച സാഹചര്യത്തിലാണ് ഇവിടെ ഉപതെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
"അസര്‍ അലി നടത്തിയ പ്രസ്താവനകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിൽ, റോച്ച്‌ഡേല്‍ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള പിന്തുണ പിന്‍വലിക്കുന്നു" എന്നാണ് അലിക്കുള്ള പിന്തുണ പിൻവലിച്ചുകൊണ്ട് സ്റ്റാര്‍മര്‍ വ്യക്തമാക്കിയത്.
/sathyam/media/media_files/6bUEjIcXOgFMOjOTStH8.jpg)
ഇസ്രായേൽ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ, കീര്‍ സ്റ്റാര്‍മര്‍ക്ക് സ്വന്തം എം പിമാരില്‍ നിന്നും വൻ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. റോച്ച്‌ഡേലില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചരണത്തിന് ഇറങ്ങില്ലെന്ന് വരെ ലേബര്‍ എം പിമാര്‍ തീരുമാനമെടുത്തിരുന്നു.
"കീര്‍ സ്റ്റാര്‍മര്‍ പാര്‍ട്ടിയെ മാറ്റിമറിച്ചു. 2019 - ലെ പാര്‍ട്ടിയില്‍ നിന്നും തിരിച്ചറിയാകാനാത്ത വിധത്തിലാണ് മാറ്റം. ലേബര്‍ പാർട്ടിയും സ്ഥാനാർഥിയും പ്രതിനിധീകരിക്കുന്നത് ഒരേ ലക്ഷ്യങ്ങളും, മൂല്യങ്ങളും ആയിരിക്കണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ അസര്‍ അലിക്ക് പകരം സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാന്‍ കഴിയില്ല" ലേബർ പാർട്ടി വക്താവ് വ്യക്തമാക്കി.