ലണ്ടൻ: ലണ്ടൻ കേന്ദ്രീകൃതമായി പ്രവർത്തിച്ചു വരുന്ന 'ലിയോ ചലഞ്ചേഴ്സ്' - ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 2, ശനിയാഴ്ച നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഹാറ്റ്ഫീൽഡിലുള്ള ഹെർട്ട്ഫോർഡ്ഷെയർ സ്പോർട്സ് വില്ലേജിൽ നാലിൽ പരം കോർട്ടുകളിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഇന്റർമീഡിയേറ്ററി ടീമുകൾ മാറ്റുരയ്‌ക്കുന്ന അതിവാശിയേറിയ ടൂർണമെന്റിൽ, ഇംഗ്ലണ്ടിലെ എ, ബി, സി, ഡി കാറ്റഗറി വിഭാഗങ്ങളിലെ ടീമുകൾക്ക് കളിക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല. ആവേശ പോരാട്ടത്തിലെ ആദ്യ നാല് സ്ഥാനങ്ങളിലെ ജേതാക്കൾക്ക് ക്യാഷ് പ്രൈസ്, ട്രോഫികൾ എന്നിവയാണ് സമ്മാനമായി ലഭിക്കുക. £40 ആണ് ടൂർണമെന്റിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ഫീസ്.
ലിയോ ചലഞ്ചേഴ്സ് സംഘടിപ്പിക്കുന്ന പ്രഥമ ബാഡ്മിന്റൻ ടൂർണമെന്റിന്റെ പൂർണ്ണ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വിപുലമായി ഇത്തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്തുവരുകയാണെന്നും സംഘാടകർ അറിയിച്ചു.
ജേതാക്കൾക്കുള്ള ക്യാഷ് പ്രൈസ്:
ഒന്നാം സ്ഥാനം: £300
രണ്ടാം സ്ഥാനം: £150
മൂന്നാം സ്ഥാനം: £75
നാലാം സ്ഥാനം: £50
മത്സരങ്ങൾ നടക്കുന്ന വേദിയുടെ വിലാസം:
Hertfordshire Sports Village
Hatfield
AL10 9EU
https://maps.app.goo.gl/8X2xeKcmd4zMLSmA9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോയൽ: 07341659206
ജോൺ: 07776814259
വിഷ്ണു: 07384048321