New Update
/sathyam/media/media_files/2025/08/27/1000262439-2025-08-27-17-45-14.jpg)
യു കെ : ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ 31 ടീമുകൾ പൊതു വിഭാഗത്തിൽ മത്സരിക്കുന്നു. വനിതകളുടെ വിഭാഗത്തിൽ 11 ടീമുകൾ കൂടി മത്സരിക്കുവാൻ എത്തുന്നതോടെ ഇരു വിഭാഗങ്ങളിലും ഇക്കുറി കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പിക്കാം.
Advertisment
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളെ 8 ഹീറ്റ്സുകളായി തിരിച്ചിരിക്കുകയാണ്. ബോട്ട് ക്ളബ്ബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കുവാൻ ഇറങ്ങുന്നത്.
പ്രാഥമിക ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകൾ സംബന്ധിച്ച തീരുമാനമെടുത്തത് മാൻവേഴ്സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസിൽ ആഗസ്റ്റ് 9 ശനിയാഴ്ച ചേർന്ന ക്യാപ്റ്റൻമാരുടെ യോഗത്തിലാണ്. മുൻ പതിവ് പോലെ നറുക്കെടുപ്പിലൂടെയാണ് ഇത്തവണയും ഹീറ്റ്സുകളിലെ ടീമുകളെ തീരുമാനിച്ചത്. 7, 8 ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന ടീമുകൾ, ക്യാപ്റ്റൻമാർ, ബോട്ട് ക്ളബ്ബ്, വള്ളം എന്നിവ താഴെ നൽകുന്നു.
ഹീറ്റ്സ് - 7.
A. പുതുക്കരി - രാജു ചാക്കോ, യുണൈറ്റഡ് ബോട്ട് ക്ളബ്ബ് ഷെഫീൽഡ്.
രാജു ചാക്കോ ക്യാപ്റ്റനായുള്ള യുണൈറ്റഡ് ബോട്ട് ക്ളബ്ബ് ഷെഫീൽഡ് മത്സരത്തിനെത്തുന്നത് പുതുക്കരി വള്ളത്തിലാണ്. ചിട്ടയായ പരിശീലനവും മുൻ വർഷങ്ങളിലെ മത്സര പരിചയവുമാണ് ടീമിൻ്റെ കരുത്ത്. സെനിത് സോളിസിറ്റേഴ്സാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
B. എടത്വ - വിബിൻ വർഗ്ഗീസ്, സ്കന്തോർപ്പ് ബോട്ട് ക്ളബ്ബ് സ്കന്തോർപ്പ്.
എടത്വ വള്ളത്തിൽ യുക്മ ട്രോഫി വള്ളംകളിയിൽ മത്സരിക്കുവാൻ എത്തുന്ന സ്കന്തോർപ്പ് ബോട്ട് ക്ളബ്ബിനെ നയിക്കുന്നത് വിബിൻ വർഗ്ഗീസാണ്. കഠിനമായ പരിശീലനം നൽകുന്ന ആത്മ വിശ്വാസമാണ് ടീം സ്കന്തോർപ്പിൻ്റെ കരുത്ത്. തറവാട് റെസ്റ്റോറൻ്റാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
C. കുമരങ്കരി - ജിൽസൺ ജോസഫ്, WMA ബോട്ട് ക്ളബ്ബ് വിഗൻ.
ജിൽസൻ ജോസഫ് നായകനായെത്തുന്ന WMA ബോട്ട് ക്ളബ്ബ് വിഗൻ കുമരങ്കരി വള്ളത്തിലാണ് മത്സരിക്കുന്നത്. ടീമിന് ലഭിച്ച കൃത്യതയാർന്ന പരിശീലനമാണ് ടീം WMA യുടെ പ്രതീക്ഷ. ലവ് ടു കെയർ ലിവർപൂളാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
D. ആയാപറമ്പ് - ശ്രീജിത്ത് വാസുദേവൻ നായർ, റോഥർഹാം ബോട്ട് ക്ളബ്ബ് റോഥർഹാം.
ശ്രീജിത്ത് വാസുദേവൻ നായരുടെ നേതൃത്വത്തിൽ യുക്മ ട്രോഫി മത്സരത്തിന് എത്തുന്ന റോഥർഹാം ബോട്ട് ക്ളബ്ബ് ആയാപറമ്പ് വള്ളത്തിലാണ് മത്സരിക്കുന്നത്. തങ്ങളുടെ സ്വന്തം തട്ടകമായ മാൻവേഴ്സ് തടാകത്തിൽ ചരിത്ര വിജയം നേടുവാനുള്ള തയ്യാറെടുപ്പിലാണ് ടീം റോഥർഹാം. കോഡിഗ്യാസാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
ഹീറ്റ്സ് - 8.
A. കിടങ്ങറ - ലൈജു വർഗ്ഗീസ്, NMCA ബോട്ട് ക്ളബ്ബ് നോട്ടിംഗ്ഹാം.
യുക്മ ട്രോഫിയുടെ നിലവിലുള്ള വിജയികളായ NMCA ബോട്ട് ക്ളബ്ബ് തങ്ങളുടെ വിജയം ആവർത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലൈജു വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ ഇക്കുറിയും മത്സരത്തിനെത്തുന്നത്. കിടങ്ങറ വള്ളത്തിലാണ് ടീം NMCA മത്സരിക്കുന്നത്. ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയർ സ്റ്റാഫിങ്ങാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
B. മാമ്പുഴക്കരി - അരുൺ സെബാസ്റ്റ്യൻ, കെറ്ററിംഗ് ബോട്ട് ക്‌ളബ്ബ് കെറ്ററിംഗ്.
അരുൺ സെബാസ്റ്റ്യൻ നായകനായെത്തുന്ന കെറ്ററിംഗ് ബോട്ട് ക്ളബ്ബ് മാമ്പുഴക്കരി വള്ളത്തിലാണ് യുക്മ ട്രോഫിയിൽ ഇത്തവണയും മത്സരിക്കുന്നത്. ചിട്ടയായ പരിശീലനവും മുൻ വർഷങ്ങളിലെ മത്സര ചരിചയവുമാണ് ടീം കെറ്ററിങ്ങിൻ്റെ പ്രതീക്ഷ. പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
C. ചെറുതന - ബെന്നി അഗസ്റ്റിൻ, വെയിത്സ് ചുണ്ടൻ ബോട്ട് ക്ളബ്ബ്, വെയിത്സ്.
ബെന്നി അഗസ്റ്റിൻ ക്യാപ്റ്റനായുള്ള വെയിത്സ് ചുണ്ടൻ ബോട്ട് ക്ളബ്ബ് യുക്മ ട്രോഫിയിൽ മത്സരിക്കുന്നത് ചെറുതന വള്ളത്തിലാണ്. യുക്മ ട്രോഫി വള്ളംകളിയിൽ ഒരു പുതിയ ചരിത്രം കുറിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ടീം വെയിത്സ് ചുണ്ടൻ. ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയർ സ്റ്റാഫിങ്ങാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
D. നീലംപേരൂർ - മാത്യു കുര്യാക്കോസ്, വിൽറ്റ്ഷയർ ബോട്ട് ക്ളബ്ബ് സ്വിൻഡൻ.
മാത്യു കുര്യാക്കോസിൻ്റെ നായകത്വത്തിൽ യുക്മ ട്രോഫിയ്ക്കെത്തുന്ന വിൽറ്റ്ഷയർ ബോട്ട് ക്ളബ്ബ് നീലംപേരൂർ വള്ളത്തിലാണ് മത്സരിക്കുന്നത്. ചിട്ടയാർന്ന പരിശീലനം വഴി ലഭിച്ച കരുത്തും ആത്മവിശ്വാസവുമാണ് ടീം വിൽറ്റ്ഷയറിനെ മുന്നോട്ട് നയിക്കുന്നത്. ലൈഫ് ലൈൻ പ്രൊട്ടക്ടാണ് ടീമിൻ്റെ സ്പോൺസേഴ്സ്.
യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ദേശീയ ഭാരവാഹികളായ ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ. ബിജു പെരിങ്ങത്തറ, വള്ളംകളി ജനറൽ കൺവീനർ ഡിക്സ് ജോർജജ്, യുക്മ ദേശീയ സമിതി അംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ വള്ളംകളിയുടെ തയ്യാറെടുപ്പുകൾ നടത്തി വരുന്നു.
കായികപ്രേമികളുടെ ആവേശമായ വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിരയും തെയ്യവും പുലികളിയും നാടൻപാട്ടും നൃത്ത നൃത്യങ്ങളും സംഗീതവും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥർഹാം മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നു.