/sathyam/media/media_files/2025/06/20/ayirkunnam-mandalam-congrass-2025-06-20-14-24-39.jpg)
അയർക്കുന്നം / യു കെ: ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭരണചക്ര ഗതി നിർണ്ണായകമായ നിയമസഭ തെരഞ്ഞെടുപ്പിലും മഹിള കോൺഗ്രസ് സംഘടനയെയും പ്രവർത്തകരെയും സംഘടിതരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ നയിക്കുന്ന 'മഹിളാ സാഹസ്' കേരള യാത്രക്ക് ജൂലൈ 2ന് കോട്ടയം അയക്കുന്നത് വച്ച് വമ്പിച്ച സ്വീകരണമൊരുക്കും.
സ്വീകരണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾക്കായി സ്വാഗത സംഘം രൂപീകരണവും, ഫണ്ടുശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘടനവും തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫിസിൽ വച്ച് സംഘടിപ്പിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) - കേരള ഘടകം പ്രസിഡന്റ്
ഷൈനു ക്ലെയർ മാത്യുസ് ചാമക്കാല ആദ്യ ഫണ്ട് നൽകിക്കൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ് അയർക്കുന്നം മണ്ഡലം പ്രസിഡൻ്റ് ലീലാമ്മ ബാബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജിജി നാകമറ്റം, മുതിർന്ന നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റ്റുമായ ജയിംസ് കുന്നപ്പള്ളി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) - കേരള ഘടകം നേതാവ് റോമി കുര്യാക്കോസ്, മഹിളാ കോൺഗ്രസ് നേതാക്കളായ ഷൈലജ റെജി, ലിസമ്മ ബേബി, ബിന്ദു ടോണി തുടങ്ങിയവർ സംസാരിച്ചു.
യാത്രയെ സ്വീകരിക്കാൻ ശ്രീമതി. ലീലാമ്മ ബാബുവിന്റെ നേതൃത്വത്തിലുള്ള സ്വാഗത സംഘം പ്രവർത്തനമാരംഭിച്ചു.
ഫോട്ടോ: ബേബി മുരിങ്ങയിൽ