ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റ സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ്

New Update
Vggv

ലണ്ടനിൽ ഒമ്പത് വയസ്സുള്ള മലയാളി പെൺകുട്ടിക്ക് വെടിയേറ്റ കേസിൽ പ്രതിയായ ജാവോൺ റൈലിക്ക് (33) ജീവപര്യന്തം തടവ്. 34 വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നും കോടതി വിധിച്ചു. 2024 മാർച്ചിൽ ലണ്ടനിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് വെച്ചാണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. റൈലി നടത്തിയ വെടിവെപ്പിൽ ലിസേൽ മരിയ എന്ന മലയാളി പെൺകുറി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. മുസ്തഫ കിസിൽതാൻ (35), കെനാൻ ഐദോഗ്ദ (45), നാസർ അലി (44) എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും, ലിസേൽ മരിയയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചതിനുമാണ് കോടതി റൈലിയെ ശിക്ഷിച്ചത്.

Advertisment

മൂന്നാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി വിധി വന്നത്. വെടിയുണ്ട ലിസേൽ മരിയയുടെ തലയിൽ തറച്ചുകയറുകയും, ഇത് ഇതുവരെ നീക്കം ചെയ്യാനായിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്.തലയോട്ടിയിൽ ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയാണ്. മറ്റ് മൂന്ന് പേർക്ക് കൈയ്ക്കും കാലിനും തുടയ്ക്കുമാണ് വെടിയേറ്റത്.

വിധി നീതിയുടെ വിജയമാണെങ്കിലും, ആ പെൺകുട്ടിക്കും കുടുംബ് ഉണ്ടായ ദുഃഖം മാറ്റാൻ ഇതിന് കഴിയില്ലെന്ന് ശിക്ഷാവിധിക്ക് ശേഷം ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജോന്ന യോർക്കെ പ്രതികരിച്ചു. 2008 മുതൽ റൈലിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് കോടതി വ്യക്തമാക്കി.

Advertisment