കോട്ടയം: നാട്ടില്‍ നിന്നു പത്തു ദിവസം മുന്‍പു മടങ്ങിയ നഴ്‌സിനു യു.കെയിൽ വെച്ചു ദാരുണാന്ത്യം. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പില്‍ അനില്‍ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്പാ(38)ണു മരിച്ചത്.
ഇന്നു ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ആണു മരിച്ചത്. കോട്ടയം പാക്കില്‍ സ്വദേശിനിയായ സോണിയ റെസ്സിച്ചിയിലെ അലക്‌സാണ്ട്രാ ഹോസ്പിറ്റലിലെ നഴ്‌സാണ്. കാലിലെ സര്‍ജറിയുമായി ബന്ധപ്പെട്ട് 10 ദിവസത്തോളം സോണിയ നാട്ടില്‍ ഉണ്ടായിരുന്നു.
തുടര്‍ന്നു സര്‍ജറിയും വിശ്രമവും കഴിഞ്ഞു 10 ദിവസം മുമ്പാണു ജോലിക്കായി തിരികെ യു.കെയിലെത്തിയത്. ഇതിനിടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ലിയ,ലൂയിസ്. സംസ്‌കാരം പിന്നീട് നടക്കും.