/sathyam/media/media_files/2025/09/06/uk-nurses-2025-09-06-18-23-11.jpg)
ലിവർപൂൾ : ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനി പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവും, ലിവർപൂൾ കർമ്മേൽ മാർത്തോമ്മാ പള്ളി ഇടവകാംഗവും, നാട്ടിൽ പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗവുമായ മോളിക്കുട്ടി ഉമ്മൻ (64 വയസ്സ്) ഓഗസ്റ്റ് 29 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലിവർപൂൾ എൻ എച്ച് എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 5 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിക്ക് മരണമടഞ്ഞു. 2002 ലാണ് മോളിക്കുട്ടി ഉമ്മൻ യു കെ യിൽ എത്തുന്നത്.
ഭർത്താവ് : പുന്നവേലിൽ പി കെ ഉമ്മൻ. മക്കൾ : മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ : ഡാലിയ ഉമ്മൻ. സംസ്കാര ശുശ്രൂഷ പിന്നീട് യു കെ യിൽ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.