മ്യൂസിക് സ്ട്രീമിങ് പ്ളാറ്റ്ഫോം സ്പോട്ടിഫൈയില്‍ കൂട്ട പിരിച്ചുവിടല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jhvcx

ലണ്ടന്‍: ലോകത്തെ ഏറ്റവും ജനപ്രിയമായ മ്യൂസിക് സ്ട്രീമിങ് പ്ളാറ്റ്ഫോം സ്പോട്ടിഫൈ 17 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. സി.ഇ.ഒ ഡാനിയല്‍ എക് ആണ് ബ്ളോഗിലൂടെ വിവരമറിയിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ചെലവുകള്‍ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പടുത്താനുമാണ് നടപടി എന്നും വിശദീകരണം.

Advertisment

കഴിഞ്ഞ ജൂണില്‍, സ്പോട്ടിഫൈയുടെ പോഡ്കാസ്ററ് യൂണിറ്റില്‍ നിന്ന് 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കമ്പനി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ലോക സമ്പദ്വ്യവസ്ഥ അത്ര മികച്ചതല്ല. ബിസിനസ് വളര്‍ത്താന്‍ പണം കണ്ടെത്തുന്നതടക്കമുള്ള ചെലവുകള്‍ കൂടിവരികയാണ്. ഈ ഒരു സാഹചര്യത്തിലാണ് ചെലവുകള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ചും കമ്പനിയില്‍ എത്രയാളുകള്‍ ജോലി ചെയ്യണമെന്നതിനെ കുറിച്ചും സ്പോട്ടിഫൈ ആലോചിച്ചതെന്ന് ഡാനിയല്‍ എക് ബ്ളോഗില്‍ പറഞ്ഞു.

"വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണ്. കമ്പനിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നിരവധി വ്യക്തികളെ ഇത് ബാധിക്കുമെന്ന് ഞാന്‍ തിരിച്ചറിയുന്നു. മിടുക്കരും കഴിവുള്ളവരും കഠിനാധ്വാനികളുമായ നിരവധി ആളുകള്‍ നമ്മെ വിട്ടുപോകും, പിരിഞ്ഞുപോകുന്നവരെ സഹായിക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. എത്രകാലം ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുക ജീവനക്കാര്‍ക്ക് ലഭിക്കും', എക് വ്യക്തമാക്കി. 

spotify
Advertisment