യു കെ: കുട്ടികളുടെ ശാരീരിക വളര്ച്ച താത്കാലികമായി തടയുന്നതിന് നൽകുന്ന മരുന്നുകളുടെ വിതരണം നിര്ത്തിവെച്ചതായി എന്എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ശാരീരിക വളർച്ചക്ക് ആവശ്യമായ ഈസ്ട്രജൻപോലുള്ള ഹോർമോണുകളുടെ പ്രവർത്തനം തടയുന്ന മരുന്നുകള് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന കാര്യത്തില് മതിയായ തെളിവുകള് കണ്ടെത്തിയിട്ടില്ല എന്നതിനാലാണ് പുതിയ തീരുമാനം എന് എച്ച് എസ് കൈകൊണ്ടിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള പഠന ഗവേഷണങ്ങളുടെ ഭാഗമായി മാത്രമേ ഈ മരുന്നുകള് ഇനി ലഭ്യമാവുകയുള്ളൂ.
/sathyam/media/post_attachments/0badcf74-67f.jpg)
വിവിധ സാഹചര്യങ്ങൾക്കസൃതമായി പ്രായപൂര്ത്തിയാകുന്നത് തടയുന്ന ഹോര്മോൺ മരുന്നുകൾ സ്തന വളര്ച്ചയോ മുഖത്തെ രോമത്തിന്റെ വളര്ച്ചയോ പോലുള്ള ശാരീരിക മാറ്റങ്ങള് തടയുന്നതിനായി വ്യാപകമായി കുട്ടികള്ക്ക് നിര്ദ്ദേശിക്കപ്പെട്ടിരുന്നു. എന്നാല് ഇനിമുതല് ഇത്തരം മരുന്നുകൾ നൽകില്ല. എന്നാൽ, നൂറില് താഴെ കൗമാരക്കാര്ക്ക് മാത്രം ഗവേഷണത്തിന്റെ ഭാഗമായി മരുന്ന് നല്കുന്നത് തുടരും. കുട്ടികളുടെ സുരക്ഷയും ക്ഷേമവും പരമ പ്രധാനമാണെന്നും അധികൃതര് വ്യക്തമാക്കി.
/sathyam/media/post_attachments/d9826185-44d.jpg)
ട്രാന്സ്ജെന്ഡര് വിഭാഗത്തില്പ്പെട്ടവര്ക്ക് പ്രായപൂര്ത്തിയാകുന്നതുമായി ബന്ധപ്പെട്ട ചില മാനസിക അസ്വസ്ഥതകള് ലഘൂകരിക്കാൻ നേരത്തെ ഇത്തരം മരുന്നുകള് നൽകിയിരുന്നു. പ്രായപൂര്ത്തിയാകാത്ത കൗമാരക്കാര്ക്ക് അവരുടെ ലിംഗ വ്യക്തിത്വവുമായി പൊരുത്തപ്പെടാത്ത ദ്വിതീയ ലൈംഗിക സ്വഭാവ വിശേഷങ്ങള് വികസിപ്പിച്ചെടുക്കുന്നതില് നിന്ന് കുറെ കാലതാമസം വരുത്തുന്നതിന് ഈ മരുന്നുകള് നിദ്ദേശിച്ചിരുന്നു