വാറിംഗ്‌ടണിൽ അന്തരിച്ച നഴ്സിംഗ് വിദ്യാർത്ഥി മെറീന ബാബുവിന്റെ സംസ്കാരം മാർച്ച്‌ 8 ന്

മെറീനക്ക് അന്തിമോപചാരമർപ്പിക്കുവാൻ എത്തുന്നവർ പൂക്കളും ബൊക്കെകളും അർപ്പിക്കുന്നതിന് പകരം, അതിനായി കരുതുന്ന തുക ചാരിറ്റി ബോക്സ‌ിൽ നിക്ഷേപിക്കണമെന്ന് ബന്ധുക്കൾ

author-image
റോമി കുര്യാക്കോസ്
Updated On
New Update
mereena bab

വാറിംഗ്‌ടൺ: ഫെബ്രുവരി 20 - ന് വാറിംഗ്‌ടണിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിനിയും ബാബു മാമ്പള്ളി - ലൈജു ദമ്പതികളുടെ മകളുമായ മെറീന ബാബു (20) വിന്റെ സംസ്കാരം മാർച്ച് 8, വെള്ളിയാഴ്ച്ച നടക്കും. വാറിംഗ്‌ടണിലെ സെൻ്റ് ജോസഫ് ദേവാലയത്തിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഫോക്‌സ് കോവേർട് സെമിത്തേരിയിലാണ് മെറീനക്കായി അന്ത്യവിശ്രമ സ്ഥലമൊരുങ്ങുക. സംസ്‌കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അടുത്ത ബന്ധുക്കൾ അറിയിച്ചു.

Advertisment

രാവിലെ ഏഴര മണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിൽ എത്തിക്കും. തുടർന്നുള്ള പ്രാർത്ഥനകൾക്ക് ശേഷം എട്ടു മണിയോടെ മൃതദേഹം ചടങ്ങുകൾക്കായി വാറിംഗ്‌ടണിലെ സെൻ്റ് ജോസഫ് ദേവാലയത്തിൽ കൊണ്ടുവരും. പൊതുദർശനത്തിനുള്ള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള ഫോക്‌സ് കോവേർട് സിമിട്രിയിൽ പതിനൊന്ന് മണിയോടെയായിരിക്കും മെറീന ബാബുവിന് അന്ത്യവിശ്രമമൊരുങ്ങുക. മെറീനക്ക് അന്തിമോപചാരമർപ്പിക്കുവാൻ എത്തുന്നവർ പൂക്കളും ബൊക്കെകളും അർപ്പിക്കുന്നതിന് പകരം, അതിനായി കരുതുന്ന തുക ചാരിറ്റി ബോക്സ‌ിൽ നിക്ഷേപിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

merina babu.

രക്തർബുദത്തിന് ചികിത്സയിൽ ഇരിക്കെയാണ് റോയൽ ലിവർപൂൾ ആശുപത്രിയിൽ വെച്ച് മെറീന മരണപ്പെടുന്നത്. അതിനും ഒരാഴ്ച്ച മുൻപ് മാത്രമാണ് മെറീനയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു. 

യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്സിംങ് വിദ്യാർത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്‌ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.

പൊതുദർശനവും സംസ്‌കാര ചടങ്ങുകളും നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:

St Joseph Church. Meeting Lane. Warrington
WA5 2BB

സംസ്കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Fox Covert Cemetery, Red Lane, Warrington
WA4 5LLA

Advertisment