ലണ്ടന്‍: പോപ്പ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്സന്റെ പ്രശസ്തമായ ലെതര്‍ ജാക്കറ്റ് രണ്ടരക്കോടി രൂപയ്ക്കു തുല്യമായ തുകയ്ക്ക് ലേലം ചെയ്തു. 1984~ലെ പെപ്സി പരസ്യത്തില്‍ മൈക്കല്‍ ജാക്സണ്‍ ധരിച്ചിരുന്ന ബ്ളാക്ക് ആന്‍ഡ് വൈറ്റ് ജാക്കറ്റാണ് ലേലം ചെയ്തിരിക്കുന്നത്.
2007~ല്‍ 'യു നോ ഐ ആം നോ ഗുഡ്' എന്ന മ്യൂസിക് വീഡിയോയില്‍ ബ്രിട്ടീഷ് ഗായിക ആമി വൈന്‍ഹൗസ് ധരിച്ചിരുന്ന ഒരു തേനീച്ചക്കൂടിന് സമാനമായ ഹെയര്‍പീസും ഇതിനൊപ്പം ലേലത്തില്‍ പോയി. ഇത് ഇരുപതു ലക്ഷത്തോളം രൂപയാണ് കിട്ടിയത്. എല്‍വിസ് പ്രെസ്ളി, ക്വീന്‍, ജോണി മാര്‍ തുടങ്ങിയ സംഗീത ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട ഇനങ്ങളും ലേലത്തില്‍ ഏറെ ശ്രദ്ധ നേടി.
എസി/ഡിസിയുടെ ആംഗസ് യങ്ങിന്റെ ഒരു ഗിബ്സണ്‍ ഗിറ്റാറും പരിമിത പതിപ്പായ യെല്ലോ സബ്മറൈന്‍ ബീറ്റില്‍സ് ജൂക്ക്ബോക്സും ഉള്‍പ്പെടെ പല ഇനങ്ങളും വാങ്ങാന്‍ ആരുമുണ്ടായില്ല.
1983~ല്‍ തന്റെ പ്രശസ്തമായ മൂണ്‍വാക്ക് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് മൈക്കിള്‍ ജാക്സന്‍ ധരിച്ചിരുന്ന കറുത്ത ഫെഡോറ തൊപ്പി ഉള്‍പ്പെടെ പലതും പല ലേലങ്ങളിലായി വിറ്റുപോയിട്ടുണ്ട്. മരണാനന്തരം ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന കലാകാരന്‍ എന്ന ലേബല്‍ ജാക്ന്സ്വന്തം.