മോസ്കോ: യുകെയില്‍ ബാലിസ്ററിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്റെ ഭീഷണി. യുക്രെയ്ന്‍ യുദ്ധത്തിനിടെയും റഷ്യ ബാലിസ്ററിക് മിസൈല്‍ ഉപയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുകെയെ ലക്ഷ്യമിട്ടുള്ള ഭീഷണി.
കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവന. പുടിന്റെ പ്രസ്താവനയെ ബ്രിട്ടീഷ് സര്‍ക്കാര്‍ അപലപിച്ചു. റഷ്യയുടെ അശ്രദ്ധവും നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം തുടരുമെന്നും യുകെ.
യുക്രെയ്ന് ആയുധങ്ങള്‍ നല്‍കിയ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമെന്നാണ് പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യ ലക്ഷ്യംവെക്കുന്ന രാജ്യങ്ങള്‍ക്ക് സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും പുടിന്‍ പറഞ്ഞു. അമേരിക്കന്‍, ബ്രിട്ടീഷ് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതിന് മറുപടിയായി യുക്രെയ്ന്‍ പ്രതിരോധ വ്യവസായത്തിന് പേരുകേട്ട സ്ഥലമായ ഡിനിപ്രോയില്‍ ആക്രമണം നടത്തിയതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.