ലണ്ടന്‍: ബ്രിട്ടനിലെ എല്ലാ സ്കൂളുകളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. വിദ്യാര്‍ഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന് ഇതാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ക്ളാസ് മുറികളില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്നു സര്‍ക്കാര്‍ വിശദീകരിക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണുകള്‍ കാരണം ക്ളാസ് മുറിയില്‍ അനാവശ്യമായ അശ്രദ്ധയാണ് കുട്ടികള്‍ക്കുണ്ടാകുന്നത്. കഠിനാധ്വാനികളായ അധ്യാപകര്‍ അവര്‍ ഏറ്റവും നന്നായി ചെയ്യുന്നത് ചെയ്യാന്‍ അവരെ അനുവദിക്കുക~ വിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
രാജ്യത്തുടനീളം എല്ലാ ക്ളാസ് മുറികളിലും ഈ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഈ ദിശയില്‍ നിയമ നിര്‍മാണം നടത്തുന്നതിനു മുന്നോടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
ക്ളാസ് സമയങ്ങളില്‍ മാത്രമല്ല, ഇടവേളകളിലും ഉച്ചഭക്ഷണ സമയങ്ങളിലും നിരോധനം ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഒന്നുകില്‍ സ്കൂളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കാം. അല്ലെങ്കില്‍, സ്കൂളില്‍ എത്തുമ്പോള്‍ ജീവനക്കാരെ ഏല്‍പ്പിക്കുന്ന രീതിയില്‍ നിയന്ത്രണം നടപ്പാക്കണം. ഇതുമല്ലെങ്കില്‍ ഫോണുകള്‍ സുരക്ഷിതമായ സ്റേറാറേജില്‍ സൂക്ഷിക്കാനുള്ള അവസരമൊരുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
നിയമങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികളെ തടങ്കലില്‍ വയ്ക്കുകയോ ഫോണ്‍ കണ്ടുകെട്ടുകയോ ചെയ്യാം എന്നും നിര്‍ദേശമുണ്ടെങ്കിലും, ഇതു നടപ്പാകണമെങ്കില്‍ നിയമ നിര്‍മാണം തന്നെ വേണ്ടിവരും.