യു കെയിൽ വീണ്ടും മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും; റോഡ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെടും; ജാഗ്രത നിർദേശം നൽകി 'യെല്ലോ അലർട്ട്' നിലവിൽ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbbbbbbb666

യു കെ: യു കെയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അകന്നു നിന്നിരുന്ന മോശം കാലാവസ്ഥ പൂർവാധികം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഞായറാഴ്‌ച രാവിലെ 9 മണി വരെ ഇംഗ്ലണ്ടിൻ്റെയും വെയ്ൽസിൻ്റെയും നല്ല ശതമാനം ഭാഗങ്ങളിൽ കനത്ത മഴ - വെള്ളപ്പൊക്ക സാധ്യതക്കുള്ള ജാഗ്രത നിർദേശം മെറ്റ് ഓഫീസ് നൽകി.

Advertisment

കിഴക്കൻ ഇംഗ്ലണ്ടിനെ മുഴുവൻ മൂടുന്ന മഴയ്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 'യെല്ലോ അലർട്ട്' മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെഡ്ഫോർഡ്ഷയർ, ബക്കിംഗ്ഹാംഷെയർ, കേംബ്രിഡ്ജ്ഷയർ, എസെക്സ്, ഹെർട്ട്ഫോർഡ്ഷയർ, നോർഫോക്ക്, നോർത്താംപ്ടൺഷയർ, സഫോക്ക് എന്നിവിടങ്ങളിൽ മഴ മൂലം റോഡ്, റെയിൽ ഗതാഗതങ്ങളിലും, വൈദ്യുതിക്കും തടസ്സമുണ്ടാകുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ചില വീടുകളിലേക്കും ബിസിനസ്സ് സ്ഥാപനങ്ങളിലേക്കും വെള്ളം കയറാനുള്ള സാധ്യതയും, റോഡുകളിൽ യാത്രക്ക് കാലതാമസവും ഉണ്ടാകും. ഇംഗ്ലണ്ടിൻ്റെ മധ്യ, തെക്കൻ ഭാഗങ്ങളിലും വെയിൽസിൻ്റെ തെക്കൻ,പടിഞ്ഞാറൻ ഭാഗങ്ങളിലും താമസിക്കുന്നവർക്ക്‌ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. യാത്ര ചെയ്യുന്നവർ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ യാത്രയിലേക്ക് കടക്കാവൂ എന്ന മുന്നറിയിപ്പും അധികൃതർ നൽകി.

uk flood yellow alert
Advertisment