യു കെ / അയർലണ്ട്: ക്രിസ്ത്യൻ ഭക്തിഗാന രംഗത്തെ മുടിചൂടാമന്നനും അനുഗ്രഹീത സംഗീത സംവിധായകനും ഗായകനുമായ പീറ്റർ ചേരാനല്ലൂർ ഒരുക്കുന്ന 'സ്നേഹ സംഗീത രാവ്' സ്റ്റേജ് ഷോ യു കെ, അയർലണ്ട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കുന്നു.
വ്യത്യസ്തമായ ഗാനാലാപന ശൈലിയും വേദി കയ്യടക്കുന്ന വാചാലതയുമായി ഇതിനോടകം സഹൃദ മനസുകളിൽ ഇടം നേടിയ ടോപ് സിംഗർ ഫെയിം മേഘ്നക്കുട്ടിയോടൊപ്പം (മേഘ്ന സുമേഷ്) ന്യൂജെൻ ഗായകരായ ലിബിൻ സ്കറിയ, ക്രിസ്റ്റകല, ചാർളി മുട്ടത്ത്, കീബോർഡിസ്റ്റ് ബിജു കൈതാരം തുടങ്ങിയവരും ചേർന്ന് ഹൃദ്യമായ സംഗീത വിരുന്ന് ആസ്വദിക്കാനുള്ള അവസരം ഒരുക്കും.
'ഇസ്രായേലിൻ നാഥാനായി വാഴും...' എന്ന ഒറ്റ ഗാനം കൊണ്ട് ജാതി മത വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ പീറ്റർ ചേരാനല്ലൂരും ടീമും യു കെയിലെയും അയർലൻഡിലെയും വിവിധ ഇടങ്ങളിൽ അവതരിപ്പിക്കുന്ന 'സ്നേഹ സംഗീത രാവ്' സ്റ്റേജ് ഷോ നിങ്ങൾക്കും ആസ്വദിക്കാം.
ബുക്കിങ്ങിന് ബന്ധപ്പെടുക:
+91 8301831748
+44 7723306974