ഭക്ഷണ വൈവിധ്യങ്ങളുടെ 'മായിക കലവറ'യിലേക്ക് 'മഹാമാന്ത്രിക'ന് സ്വാഗതം ! മജീഷ്യൻ മുതുകാടിന് 'മാന്ത്രിക വിരുന്ന്‌' ഒരുക്കി കവന്ററിയിലെ 'ടിഫിൻ ബോക്സ്‌'; അതിഥികളെ വരവേൽക്കാൻ രുചിക്കൂട്ടുകളുമായി 'സെലിബ്രിറ്റി ഷെഫ്' ജോമോൻ, 'സസ്പെൻസ്' ഡെസ്സേർട്ട് ആയി 'തീൻമേശയിലെത്തുന്നത് അബ്ര-ക- ഡബ്ര'

New Update

കവന്ററി: തനതായ ശൈലി കൊണ്ടു മലയാളികൾക്കിടയിൽ ജലവിദ്യക്ക് വൻ പ്രചാരണം നൽകുകയും ജനകീയമാക്കുകയും ചെയ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ വരവേറ്റ് കവൻട്രിയിലെ 'ടിഫിൻ ബോക്സ്‌' റെസ്റ്റോറന്റ്.

Advertisment

ജൂലൈ 3 വൈകുന്നേരം 6 മണിയോടെയാണ് ഭക്ഷണ വൈവിധ്യങ്ങളുടെ 'മായിക കലവറ' ആയ കവൻട്രിയിലെ 'ടിഫിൻ ബോക്സിലേക്ക് മുതുക്കാട് എത്തുന്നത്. 'Magical Dine with Gopinath Muthukad' എന്ന് പേര് നൽകിയിരിക്കുന്ന 'മാന്ത്രിക വിരുന്നിൽ' മജീഷ്യൻ മുതുകാടിനൊപ്പം പങ്കെടുക്കാൻ മുൻ‌കൂർ ബുക്ക് ചെയ്തത് പങ്കെടുക്കാൻ ടിഫിൻ ബോക്സ്‌ മാനേജ്മെന്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

publive-image

വ്യത്യസ്ത രുചിക്കൂട്ടുകളുമായി 'സെലിബ്രിറ്റി ഷെഫ്' ജോമോൻ കുര്യാക്കോസ് ഒരുക്കുന്ന വെൽകം ഡ്രിങ്ക് ഉൾപ്പെടെയുള്ള നാലു കോഴ്സ് ഡിന്നർ ആണ് വിരുന്നിലെ മുഖ്യ ആകർഷണം. ഡെസെർട്ട് ആയി തീൻമേശയിലെത്തുന്ന 'അബ്ര ക- ഡബ്ര' - യുടെ സസ്പെൻസ് രുചിക്കൂട്ടാണ് വിരുന്നിലെ മറ്റൊരു ഹൈലൈറ്റ്.

നാനൂറിൽ പരം സീറ്റിങ് കപ്പാസിറ്റിയുമായി വലുപ്പത്തിലും സീറ്റുകളുടെ എണ്ണത്തിലും മറ്റു ക്രമീകരണങ്ങളിലും യു കെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ റെസ്റ്റോറന്റ് എന്ന ഖ്യാതിയുമായാണ് ടിഫിൻ ബോക്സ്‌ കവൻട്രിയിൽ പ്രവർത്തനമാരംഭിച്ചത്.

publive-image

കൃത്രിമ രുചിക്കൂട്ടുകളും കലർപ്പുകളുമില്ലാത്ത മസാലകളും പൊടികളും മാത്രം ഉപയോഗിച്ച് ക്വാളിറ്റിയിൽ ഒരു അഡ്ജസ്റ്റ്മെന്റിനും ഇട നൽകാതെ ഭക്ഷണം ഒരുക്കുന്ന ടിഫിൻ ബോക്സ്‌, ചുരുങ്ങിയ കാലങ്ങൾ കൊണ്ടു യു കെയിലാകമാനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നാട്ടിൽ നിന്നും യു കെയിൽ എത്തുന്ന പല സെലിബ്രിറ്റികളുടെയും ഇഷ്ട്ട ഭക്ഷണ ഇടം എന്ന ഖ്യാതിയും ടിഫിൻ ബോക്സിന് സ്വന്തം.

ചെറു ഫാമിലി 'ഗെറ്റ് ടുഗെതർ' മുതൽ വലിയ സജ്ജീകരണങ്ങൾ ആവശ്യമായ വമ്പർ പാർട്ടി വരെ ഒരുക്കാനും നടത്താനുമുള്ള സൗകര്യം സമാന ഇടടങ്ങളിൽ നിന്നും ടിഫിൻ ബോക്സിനെ വേറിട്ട്‌ നിർത്തുന്നു. അത്യാധുനിക സംവിദാനങ്ങളോടെയുള്ള ഒന്നിൽ കൂടുതൽ കോൺഫറൻസ് ഹാളുകൾ, ആകാശ കാഴ്ചകൾ ആസ്വാദ്യമാക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന 'ടെറസ് ബാർ' ഉൾപ്പടെ രണ്ടു ബാർ കൗണ്ടറുകൾ, ആഘോഷങ്ങൾ അവിസ്‌മരണീയമാക്കുവാൻ ഡിജെ സംവിധാനങ്ങൾ എന്നിവയും ടിഫിൻ ബോക്സിൽ ക്രമീകരിച്ചിട്ടുണ്ട്.

publive-image

നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും കഥകളിയും ആഘോഷങ്ങളും ഒക്കെ ചേർത്ത് ചുവരുകളിൽ ഒരുക്കിയിരിക്കുന്ന നയന മനോഹരങ്ങളായ ചുവർ ചിത്രങ്ങൾ ഇവിടം സന്ദർശിക്കുന്നവരുടെ മനം കവരുമെന്ന് തീർച്ച. ഇതുകൊണ്ടു തന്നെ ഭക്ഷണപ്രീയർ മാത്രമല്ല കലാസ്വാദകരും ഇവിടുത്തെ നിത്യ സന്ദർശകരുടെ പട്ടികയിൽ ഉണ്ട്.

സിനിമ പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ട് മമ്മൂക്കയും ലാലേട്ടനും പകർന്നാടിയ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ ജീവൻ തുളുമ്പുന്ന സ്കെച്ചുകൾ ഒരു റീൽ കണക്കെ ഈ ചുവർ ചിത്രങ്ങളിലൂടെ നമ്മുടെ ഓർമകളിൽ മിന്നി മറയും. 

പ്രധാന ഇടങ്ങളിലും കോൺഫറൻസ് ഹാളുകളിലുമടക്കം ഒരുക്കിയിരിക്കുന്ന ഭീമൻ ചുവർ ചിത്രങ്ങളുടെ ഓരം പറ്റി ഇരുന്നുകൊണ്ടു ഭക്ഷണം ആസ്വദിക്കുന്നതിന്റെ അനുഭൂതി ഒരിക്കലെങ്കിലും നേരിട്ട് അനുഭവിക്കേണ്ടതാണ് എന്നാണ് ഇവിടം സന്ദർശിച്ചവരുടെ നേർ സാക്ഷ്യം. 

ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാമഗ്രഹികൾ വാങ്ങുന്നതു മുതൽ, അവ പകപ്പെടുത്തി വിരുന്നുകാരുടെ തീൻമേശയിലേക്ക് വിളമ്പി നൽകുന്നതു വരെയുള്ള കാര്യങ്ങൾ വളരെ പ്രഫഷണലിസത്തോടെ കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരും, കാലത്തിനനുസരിച്ചു പുതുമ നിലനിർത്താൻ പ്രതിജ്ഞാബദ്ധരായ മാനേജ്മെന്റുമാണ് ടിഫിൻ ബോക്സിന്റെ പ്രധാന വിജയ മന്ത്രം. 

യു കെയിലെ പ്രമുഖ ചാരിറ്റി - പൊതു പ്രവർത്തകയും സംരംഭകയുമായ ഷൈനു മാത്യൂസ് ചമക്കാലയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കവന്ററിയിലുള്ള 'ടിഫിൻ ബോക്സ്‌'. ടിഫിൻ ബോക്സിന്റെ അഞ്ചോളം റെസ്റ്ററന്റുകൾ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സീയോൻ മൗണ്ട് എന്നീ കെയർ ഹോമുകളും പ്രവർത്തിക്കുന്നുണ്ട്.

Advertisment