നവാസ് ഷെരീഫ് നാലു വര്‍ഷത്തിനൊടുവില്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nawas_sharif_back_to_pakistan

ഇസ്ലാമാബാദ്: നാലു വര്‍ഷം യുകെയില്‍ സ്വയംപ്രഖ്യാപിത പ്രവാസത്തിനുശേഷം പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാട്ടില്‍ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വിമാനത്തിലാണ് എഴുപത്തിമൂന്നുകാരന്‍ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയത്. ജനുവരിയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു ഷെരീഫിന്‍റെ മടക്കം. ഇത്തവണ അധികാരത്തില്‍ തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് ~ നവാസ് (പിഎംഎല്‍~എന്‍).

Advertisment

വിമാനമിറങ്ങിയ ഉടന്‍ ഷെരീഫ് തന്‍റെ അഭിഭാഷക സംഘവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ജാമ്യത്തിനുള്ള രേഖകള്‍ സമര്‍പ്പിച്ചു. കഴിഞ്ഞ 19ന് കോടതി ഇതിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം റാലിയില്‍ പങ്കെടുക്കാന്‍ ലാഹോറിലേക്കു പോയി. മടങ്ങിയെത്തിയ ഷെരീഫിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് അണികള്‍ വിമാനത്താവളത്തിനു സമീപമെത്തിയിരുന്നു.

യുകെയില്‍ നിന്നു രണ്ടു ദിവസം മുന്‍പ് ദുബായിയിലെത്തിയിരുന്നു ഷെരീഫ്. മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്. അഴിമതിക്കേസില്‍ ഏഴു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോര്‍ ജയിലില്‍ കഴിയുന്നതിനിടെയാണു ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്. 

Nawaz Sharif
Advertisment