ആസ്ത്മയ്ക്ക് സ്ററിറോയ്ഡ് ഇല്ലാതെ പുതിയ ബയോളജിക്കല്‍ തെറാപ്പി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bjnknjojkp

ലണ്ടന്‍: ആസ്ത്മ രോഗികള്‍ക്ക് ആശ്വാസമായി പുതിയ വാര്‍ത്ത. കഠിനമായ ആസ്ത്മയെ ബയോളജിക്കല്‍ തെറാപ്പികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെന്ന് പഠന റിപ്പോര്‍ട്ട്. സാധാരണ ഉയര്‍ന്ന ഡോസ് ഇന്‍ഹേല്‍ഡ് സ്ററിറോയിഡുകള്‍ ആവശ്യം വരുന്ന കേസുകളില്‍ പോലും ഇതു ഫലപ്രദമാകുന്നതായാണ് കണ്ടെത്തല്‍.

Advertisment

ബയോളജിക് തെറാപ്പി 'ബെന്‍റലിസുമാബ്' (ആസ്തമ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന്) ഉപയോഗിക്കുന്ന 92 ശതമാനം രോഗികള്‍ക്കും ശ്വസിക്കുന്ന സ്ററിറോയിഡിന്‍റെ ഡോസ് കുറക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. 'ബെന്‍റലിസുമാബ്' പോലുള്ള ബയോളജിക്കല്‍ തെറാപ്പികള്‍ ഗുരുതരമായ ആസ്ത്മ നിയന്ത്രിക്കുന്നതിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.

ഇസിനോഫില്‍ എന്നറിയപ്പെടുന്ന കോശങ്ങളുടെ എണ്ണം കുറക്കുന്ന ഒരു ബയോളജിക്കല്‍ തെറാപ്പിയാണ് ബെന്‍റലിസുമാബ്. കഠിനമായ ആസ്ത്മയുള്ള രോഗികളുടെ ശ്വാസനാളത്തില്‍ ഇത് അസാധാരണമായ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

യു.കെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ നാല് രാജ്യങ്ങളിലെ 22 സൈറ്റുകളിലാണ് പഠനം നടന്നത്. മൊത്തം 208 രോഗികളോട് ക്രമരഹിതമായി അവരുടെ ഉയര്‍ന്ന ഡോസ് ഇന്‍ഹേല്‍ഡ് സ്ററിറോയിഡ് 32 ആഴ്ചയ്ക്കുള്ളില്‍ വ്യത്യസ്ത അളവില്‍ കുറക്കാനാണ് പറഞ്ഞത്. 16 ആഴ്ചയായിരുന്നു മെയിന്റനന്‍സ് കാലയളവ്. ഏകദേശം 90 ശതമാനം രോഗികളും ആസ്ത്മയുടെ ലക്ഷണങ്ങള്‍ വഷളായിട്ടില്ലെന്നും 48 ആഴ്ചത്തെ പഠനത്തില്‍ ഉടനീളം വര്‍ധനകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന സ്ററിറോയിഡുകള്‍ പലപ്പോഴും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഒടിവുകള്‍, പ്രമേഹം, തിമിരം എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഓസ്ററിയോപൊറോസിസും ഇതില്‍ ഉള്‍പ്പെടുന്നു.

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോഗമാണ് ആസ്ത്മ. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയും കുഞ്ഞുങ്ങളില്‍ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധകളും ആണ് പ്രധാന ലക്ഷണങ്ങള്‍. 

asthma biologic therapy
Advertisment