കേംബ്രിജ് കേരള കൾച്ചറൽ അസോസിയേഷന് പുതിയ നേതൃത്വം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vcdert67

കേംബ്രിജ്: യുകെയിലെ പ്രമുഖ മലയാളി സംഘടനയായ 'കേംബ്രിജ് കേരള കൾച്ചറൽ അസോസിയേഷൻ'(സികെസിഎ) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

Advertisment

'സികെസിഎ' മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും ഏകകണ്ഠമായാണ് റോബിൻ കുര്യാക്കോസിനെ പ്രസിഡന്റായും, വിൻസന്റ് കുര്യനെ സെക്രട്ടറിയായും, സനൽ രാമചന്ദ്രനെ ഖജാൻജിയായും തിരഞ്ഞെടുത്തത്.

പുതിയ ഭരണസമിതിയിൽ ജൂലി എബ്രഹാം വൈസ് പ്രസിഡന്റും റാണി കുര്യൻ ജോ.സെക്രട്ടറിയും, അനൂപ് ജസ്റ്റിൻ ജോ. ട്രഷററുമാണ്. അഡ്വ. ജോസഫ് ചാക്കോ, ജോസഫ് ചെറിയാൻ, ജോർജ് പൈലി കുന്നപ്പിള്ളി, മാത്യു തോമസ്, അനിൽ ജോസഫ്, പ്രശാന്ത് ഫ്രാൻസിസ്, റോയ് തോമസ്, റോയ് ആന്റണി, ടിറ്റി കുര്യാക്കോസ്,ജോസഫ് ആന്റണി, ജോസഫ് പേരപ്പാടൻ, അരുൺ പി ജോസ്, ഷെബി അബ്രാഹം, ഷാജി വേലായുധൻ, സന്തോഷ് മാത്തൻ, അഭിലാഷ് ജോസ്, ജിനേഷ് മാത്യു, അശ്വതി വാര്യർ, ജിസ്സ സിറിൽ, രഞ്‌ജിനി ചെല്ലപ്പൻ, ജെമിനി ബെന്നി, ഷിജി ജെൻസൺ, ഡെസീന ഡെന്നിസ് , ഷിബു ജയിംസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർമാരായി തിരഞ്ഞെടുത്തു.

ഇവർ വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകും.'സികെസിഎ' മുൻ കാലങ്ങളിൽ ആരംഭിച്ച ക്ഷേമ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Advertisment