/sathyam/media/media_files/2FwB2JVqOqpIbV3GwVpO.jpg)
ലീഡ്‌സ്: ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ യു കെ & അയർലൻഡ് റീജിയണൽ പി വൈ പി എ - ക്ക് പുതു നേതൃതം നിലവിൽ വന്നു. അനുഗ്രഹപൂർണ്ണമായി സമാപിച്ച ഐപിസി യു കെ & അയർലൻഡ് റീജിയൻ പതിനേഴാമത് വാർഷിക കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ വെച്ചാണ് ഐ പി സിയുടെ യുവജന സംഘടനയായ പി വൈ പി എയുടെ നവ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് നടന്നത്. റീജിയണൽ പാസ്റ്റർ ജേക്കബ് ജോർജ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പാസ്റ്റർ സോണി ചാക്കോ (പ്രസിഡന്റ്), പാസ്‌റ്റർ സാം തോമസ് (വൈ. പ്രസിഡൻറ്), സിസ്‌റ്റർ പ്രിസില്ല ജോൺസൻ (സെക്രട്ടറി), ബ്രദർ ലിജോ (ജോ. സെക്രട്ടറി), ബ്രദർ ബ്ലസൻ (ട്രഷറർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ.
/sathyam/media/post_attachments/cf9912f5-7d7.jpg)
പ്രസ്തുത യോഗത്തിൽ പാസ്റ്റര് സാം ജോര്ജ് (മുന് ജനറല് സെക്രട്ടറി), പാസ്റ്റര് ഡാനിയേല് കൊന്നു നില്ക്കുന്നതില് (സെക്രട്ടറി, ഐപിസി കേരള സ്റ്റേറ്റ്), പാസ്റ്റര് ജോണ് മാത്യു, സിസ്റ്റര് സാറാ കോവൂര് എന്നിവർ വിവിധ സെക്ഷനുകളില് വചന ശുശ്രൂഷ നിര്വഹിച്ചു. പാസ്റ്റര്മാരായ അനില് അടൂര്, എബി തങ്കച്ചന്, ബ്രദര് പോള്സണ് എന്നിവരുടെ നേതൃത്വത്തില് റീജിയൻ ക്വയര് ആരാധനയ്ക്ക് നേതൃത്വം നല്കി. ഐപിസിയുടെ പുത്രിക സംഘടനകളായ സണ്ഡേ സ്‌കൂള്, സോദരി സമാജം എന്നിവയുടെ ആനിവേഴ്‌സറി മീറ്റിംഗും പ്രസ്തുത ചടങ്ങുകൾക്കൊപ്പം നടന്നു.
ഞായറാഴ്ച നടന്ന സംയുക്ത ആരാധനയില് റീജിയന് പ്രസിഡന്റ് പാസ്റ്റര് ജേക്കബ് ജോര്ജ് കര്തൃമേശ നടത്തി. പാസ്റ്റര്മാരായ വില്സണ് ബേബി, മനോജ് എബ്രഹാം, പി സി സേവ്യര് വിവിധ സെക്ഷനുകള്ക്ക് നേതൃത്വം നല്കി. റീജിയന് ട്രഷറര് ബ്രദര് ജോണ് മാത്യു നന്ദി അറിയിച്ചു, റീജിയന് സെക്രട്ടറി പാസ്റ്റര് ഡി ഗോള് ലൂയിസിന്റെ പ്രാര്ത്ഥനയോടുകൂടി ഈ വര്ഷത്തെ കണ്വെന്ഷന് അനുഗ്രഹ പൂര്ണമായി സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us