New Update
/sathyam/media/media_files/IBGquXa2D5iOvqN7BHtg.jpg)
വെർത്തിങ്ങ്: സിറോ മലബാർ സഭ ഗ്രെയ്റ്റ് ബ്രിട്ടൺ രൂപതയുടെ കീഴിൽ വെർത്തിങ്ങിൽ പുതിയ മിഷന്‍ സഭയുടെ തലവന്‍ മാർ റഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപതാ ബിഷപ്പ് മാർ ജോസഫ് സാമ്പ്രിക്കൽ സന്നിഹിതനായിരുന്നു.
Advertisment
ചടങ്ങിൽ രൂപതാ കോഡിനേറ്റർ ഫാ ടോം ഓലിക്കരോട്ട് മിഷൻ പ്രഖ്യാപനം ചെയ്തുകൊണ്ടുള്ള ബിഷപ്പിൻ്റ സർക്കുലർ വായിക്കുകയും ബിഷപ്പ് മിഷൻ ഡയറക്ടർ ഫാ മാത്യു മുളവോളിലിന് നൽകുകയും ചെയ്തു.
മേജർ ആർച്ച് ബിഷപ്പിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതേക റാസക്ക് ശേഷം പങ്കെടുത്തവർക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ജോളി ജോസഫ്, ജോർജ് പാലാട്ടി, ലിൻസി ഷെൽജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.