യു കെ: 35 - കാരിയായ ഇന്ത്യൻ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ക്ഷമാപണവുമായി എൻഎച്എസ്. തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയ ഡോ. വൈഷ് കുമാറിന്റെ കുടുംബത്തോട്
എൻഎച്എസ് ഇംഗ്ലണ്ട്, മെഡിക്കൽ പരിശീലനത്തിൻ്റെ ചുമതലയുള്ള ഡോക്ടറാണ് നിരുപാധികം ക്ഷമാപണം നടത്തിയത്.
ഡോ. വൈഷ് കുമാറിനോട് തന്റെ പുതിയ ചുമതല ആരംഭിക്കുന്നതിന് മുമ്പ് ആറ് മാസത്തെ പരിശീലനം കൂടി നടത്തണമെന്ന് അധികൃതർ തെറ്റായി പറഞ്ഞു. ഈ കാരണത്താൽ ബർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ (ക്യുഇ) താമസിക്കാൻ അവർ നിർബന്ധിതയായി. അവിടെ വച്ചു സഹപ്രവർത്തകരാൽ വൈഷ് കുമാറിന് മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഡോ. വൈഷ് കുമാറിന് അധിക പരിശീലനം നൽകേണ്ട കാര്യമില്ലായിരുന്നു എന്ന് സമ്മതിച്ചാണ് ഡോ. വൈഷിന്റെ കുടുംബത്തിന് എൻഎച്ച്എസ് മേധാവികൾ ഇപ്പോൾ കത്ത് അയച്ചിരിക്കുന്നത്.
/sathyam/media/media_files/VFYHQE8nH7791xcypHFH.jpg)
“ഈ തെറ്റുകൾക്കും അവ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തിനും ഞാൻ നിരുപാധികം ക്ഷമ ചോദിക്കുന്നു" ഇംഗ്ലണ്ടിലെ ചീഫ് വർക്ക്‌ഫോഴ്സ് & ട്രെയിനിങ് ഓഫീസർ ഡോ നവീന ഇവാൻസ് വൈഷിന്റെ കുടുംബത്തിന് എഴുതിയ കത്തിൽ പറഞ്ഞു.
"ഒരു സംഘടന എന്ന നിലയിൽ, മിഡ്‌ലാൻഡ്‌സിൽ മാത്രമല്ല, ഇംഗ്ലണ്ടിലുടനീളം പഠിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ എൻ്റെ സീനിയർ ടീമിനൊപ്പം പ്രവർത്തിക്കും. ഇത് ചെയ്യുമെന്ന് ഉറപ്പാക്കാൻ" അവർ കൂട്ടിച്ചേർത്തു.
ജൂനിയർ ഡോക്ടറായ ഡോ. വൈഷ് കുമാർ, തൻ്റെ മരണത്തിന്റെ കാരണക്കാർ താൻ ജോലി ചെയ്തിരുന്ന ആശുപത്രിയാണെന്ന് ആരോപിച്ച് എഴുതിയ ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ വർഷം അവരുടെ കുടുംബം പുറത്തുവിട്ടിരുന്നു.
/sathyam/media/media_files/H1l6cgAkjN0MrF584VRh.jpg)
കൊവിഡ് - 19 പകര്‍ച്ചവ്യാധിയുടെ ദിനങ്ങളിൽ സാൻഡ്‌വെൽ & വെസ്റ്റ് ബർമിംഗ്ഹാം ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ ചീഫ് രജിസ്ട്രാറായി ജോലി ചെയ്യുകയായിരുന്നു ഡോ. വൈഷ്.
എന്നാൽ, 2021 ഡിസംബറിൽ തൻ്റെ പരിശീലനം നീട്ടുന്നതായി മനസ്സിലാക്കിയ ഡോ. വൈഷ് വളരെയേറെ ബുദ്ധിമുട്ടുകളും സമ്മർദ്ദങ്ങളും അനുഭവിച്ചു എന്ന് ബിർമിംഗ്ഹാം & സോളിഹുൾ കൊറോണർ കോടതിയും 2022 നവംബറിൽ കണ്ടെത്തി.
അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അനാസ്ഥ ഉണ്ടായിരുന്നില്ലയെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഡോ. വൈഷിന്റെ പിതാവ് ഡോ. രവികുമാർ ശക്തമായി വിശ്വസിക്കുന്നു.
/sathyam/media/media_files/5DiZEfYaM2oCNspkBY1H.jpg)
"ഈ വിഷലിപ്തമായ സ്ഥലത്ത് നിന്ന് മാറുമെന്ന് അവൾ പറഞ്ഞിരുന്നു" അദ്ദേഹം പറഞ്ഞു.
ശക്തമായ നേതൃപാടവത്തിന് ഉടമയായിരുന്ന ഡോ. വൈഷിനെ മികച്ച ഉപദേഷ്ടാവായാണ്
മറ്റ് ജൂനിയർ ഡോക്ടർമാർ കണ്ടിരുന്നത്.
,
വൈഷിന്റെ മരണ ശേഷം, ട്രസ്റ്റിലെ വിഷലിപ്ത സംസ്‌കാരത്തെക്കുറിച്ചുള്ള ഒന്നിലധികം ആരോപണങ്ങൾ ബിബിസി അനാവരണം ചെയ്‌തതിരുന്നു. തുടർന്ന് എൻഎച്ച്എസ് അധികൃതരുടെ കർശന പരിശോധനയിലും നിരീക്ഷണത്തിലുമാണ് ഇവിടം.
"ഡോ. വൈഷ്ണവി കുമാർ ദയയും അർപ്പണബോധമുള്ള, വളരെയധികം സ്നേഹിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന ഒരു ഡോക്ടറും സുഹൃത്തും സഹപ്രവർത്തകയുമായിരുന്നു. അവർ രോഗികളിൽ നല്ല സ്വാധീനം ചെലുത്തി, രോഗികൾക്ക് അവർ ഏറ്റവും മികച്ച പരിചരണവും ചികിത്സയും നൽകി" ഡോ. വൈഷിന്റെ അകാല വിയോഗത്തിൽ ക്ഷമാപണത്തോടെ ആശുപത്രി ട്രസ്റ്റ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)