New Update
/sathyam/media/media_files/2025/09/19/1000283295-2025-09-19-13-55-21.jpg)
യു കെ : നോർമ്മയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഈ വരുന്ന സെപ്റ്റംബർ 21 ന് രാവിലെ 12 മണിമുതൽ Oldham St. Herbest Parish Centre വച്ചു നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. യു കെ യിലുള്ള അറിയപ്പെടുന്ന പഴയകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ നോർമ, എല്ലാ വർഷത്തെയും പോലെ ഈ തവണയും വളരെ വിപുലമായ തയ്യാറെടുപ്പുകൾ നടത്തുകയാണ്. നോർമയുടെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥികളായി യുക്മ മുൻ ജനറൽ സെക്രട്ടറിയും യുക്മ ചാരിറ്റി ഫൗണ്ടേഷൻ വെെസ് ചെയർമാനുമായി അലക്സ് വർഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
നോർത്തു മാഞ്ചെസ്റ്റർ ഏരിയയിൽ ഉൾപ്പെട്ട crumpsall , Blackley , middleton , oldham , Failsworth, Prestwich, Salford, Bury എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ഒരു വലിയ കൂട്ടായ്മ ഇക്കുറിയും ഉണ്ടായിരിക്കും . അസോസിയേഷൻ പ്രസിഡന്റ് തദേവൂസ് ജോസഫിൻ്റെയും, സെക്രട്ടറി സനോജ് വർഗീസിൻ്റെയും, ട്രഷറർ സനിൽ ബാലകൃഷ്ണൻ്റെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആണ് ഈ തവണയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് . അസോസിയേഷൻ അംഗങ്ങളും അവരുടെ കുട്ടികളും ഉൾപ്പെട്ട വലിയൊരു സംഘത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ കലാപരിപാടികൾക്കൊപ്പം വിപുലമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
ഈപ്രാവശ്യത്തെ ഓണത്തിനും ഗൃഹാതുരത്വത്തിൻ്റെ മധുര സ്മരണകൾ ഉണർത്തുന്ന ഒരു നല്ല ഓണക്കാലത്തെ ക്ക് നോർമ്മ കുടുംബാംഗങ്ങളെ കൂട്ടികൊണ്ടുപോകുമതിനായി ഉള്ള അവസാനവട്ട മിനുക്ക് പണികളിലാണ് സംഘാടകർ.