ഡെറം: നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) - യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷുദിനാഘോഷങ്ങൾ ഏപ്രിൽ 12 ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ഡെറം ബ്രാണ്ടൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തപ്പെടും.
'കൈനീട്ടം 25' എന്ന പേരിൽ അണിയിച്ചൊരുക്കുന്ന ആഘോഷ പരിപാടികളിൽ, ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചുകൊണ്ട്, ഉണ്ണികണ്ണന്മാരുടെയും, കുഞ്ഞ് രാധമാരുടെയും നേതൃത്വത്തിൽ, താലപ്പൊലി, മുത്തു കുട, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടുകൂടി അബാലവൃദ്ധം ജനങ്ങൾ പങ്കെടുക്കുന്ന ശോഭയാത്ര, വിഷുക്കണി, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും വിഷുക്കൈനീട്ടം, തിരുവാതിര 'ഗൗരി ശങ്കരം' കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ, വിഭവ സമൃദ്ധമായ വിഷു സദ്യ എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
പരിപാടികളിൽ പങ്കെടുക്കുന്നവർ കൃത്യസമയത്ത് എന്നെ എത്തിച്ചേരണമെന്ന് സംഘാടകസമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ടി അനിൽകുമാർ: 07828218916
വിനോദ് ജി നായർ: 07950963472
വിലാസം:
ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാൾ
ഡറം
DL7 8PS