യുകെ: യുകെയിലെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു സമാജ ത്തിൻറെ ആഭിമുഖ്യത്തിൽ ഈ വരുന്ന ജനുവരി മാസം പന്ത്രണ്ടാം തീയതി ഞായറാഴ്ച രണ്ടു മണിമുതൽ മകരവിളക്ക് പൂജ അതിവിപുലമായും, ഭക്തി നിർഭരമായും നടത്തുന്നു.
അന്നേദിവസം ഉച്ചയ്ക്ക് രണ്ടു മണി മുതൽ ധറം (Durham)ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാളിൽ, കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കൽ,അയ്യപ്പ നാമാർച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിങ്ങനെ വിപുലമായ പരിപാടികളോടുകൂടിയാണ് ഇക്കൊല്ലത്തെ മകരവിളക്ക് പൂജ തീരുമാനിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഭക്തജനങ്ങൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകസമിതി അറിയിക്കുന്നു .
കോൺടാക്ട് ഡീറ്റെയിൽസ്:-
ടി.അനിൽകുമാർ ( ബിഷപ്പ്ഓക്ക്‌ലാൻ്റ്)-07828218916
വിനോദ് ജി നായർ(സന്ദർ ലാൻഡ്)07950963472
സുഭാഷ് ജെ നായർ- (Durham)07881097307
ശ്രീജിത്ത്- (ന്യൂകാസിൽ) 07916751283.
നിഷാദ് തങ്കപ്പൻ (ഡാർലിംഗ്ടൻ)07496305780
പരിപാടി നടക്കുന്ന സ്ഥലം-: ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാൾ, DH7 8PS