ബോൾട്ടൻ: ഇന്ത്യ മഹാരാജ്യം കണ്ട ഉരുക്കുവനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒക്ടോബർ 31ന് ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ 'ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം' സംഘടിപ്പിക്കും. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വച്ച് വൈകിട്ട് 5 മണിക്കാണ് അനുസ്മരണ ദിന ചടങ്ങുകൾ ആരംഭിക്കുന്നത്.
അനുസ്മരണ യോഗം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി (യു കെ) - യുടെ ദേശീയ / റീജിയൻ / യൂണിറ്റ് കമ്മിറ്റി നേതാക്കൾ പങ്കെടുക്കും. അനുസ്മരണ യോഗത്തിന് ശേഷം ഇന്ദിരാഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തും.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഒ ഐ സി സി (യു കെ) മാഞ്ചസ്സ്റ്റർ റീജിയൻ ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
ഷൈനു ക്ലെയർ മാത്യൂസ് (നാഷണൽ പ്രസിഡന്റ്, ഒ ഐ സി സി - യു കെ): 07872514619
സോണി ചാക്കോ (നാഷണൽ വൈസ് പ്രസിഡന്റ്, ഒ ഐ സി സി - യു കെ): 07723 306974
റോമി കുര്യാക്കോസ് (ഔദ്യോഗിക വക്താവ് & മീഡിയ സെൽ, ഒ ഐ സി സി - യു കെ) : 07776646163