ക്രോയ്ഡൻ: ഓ ഐ സി സി (യു കെ) സറേ റീജൺ ക്രിസ്മസ് ആഘോഷം മതസൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ഉദാത്ത സന്ദേശമായി ജനഹൃദയങ്ങളെ സ്പർശിച്ചു. സെന്റ് ജൂഡ് ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന ഈ ആഘോഷം ഓ ഐ സി സി (യു കെ) നാഷണൽ നേതാക്കളുടെയും റീജിയണൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഗംഭീരമായി ആഘോഷിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പുഷ്പാർച്ചനയോടെ പരിപാടി ആരംഭിച്ചു. പ്രോഗാം കൺവീനർ ഗ്ലോബിറ്റ് ഒലിവർ താൻ ഒഐസിസി സാറേ റീജൺ ജനറൽ സെകട്ടറി ആയതിന് ശേഷം നടത്തുന്ന ആദ്യ പരിപാടി ആയിരുന്നു 2024 ഓ ഐ സി സിയുടെ ക്രിസ്തുമസ് ആഘോഷ പരിപാടി.
പ്രമുഖ നേതാക്കളുടെ സാന്നിധ്യം
ഓ ഐ സി സി (യു കെ) സറേ റീജിയൻ പ്രസിഡന്റ് വിത്സൺ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ ഓ ഐ സി സി(യു കെ) നാഷണൽ പ്രസിഡന്റ് ശ്രീമതി ഷൈനു ക്ലയർ മാത്യു, ഓ ഐ സി സി (യു കെ) നാഷണൽ വർക്കിംഗ് പ്രസിഡന്റ് ബേബികുട്ടി ജോർജ്, മുൻ ക്രോയ്ഡൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, സെന്റ. ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. നിതിൻ പ്രസാദ് കോശി, ഓ ഐ സി സി നാഷണൽ സെക്രട്ടറി അജിത് വെണ്മണി, അഷറഫ് അബ്ദുള്ള, തോമസ് ഫിലിപ്പ് (ജോജി), എന്നിവർ ക്രിസ്തുമസ് ആശംസകൾ നൽകി.
ഓ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് ജോർജ് ജോസഫ്, ഓ ഐ സി സി നാഷണൽ വക്താവ് റോമി കുര്യാക്കോസ്, ഓ ഐ സി സി നാഷണൽ ട്രഷറർ ബിജു വർഗീസ്, ഉപദേശക സമിതി അംഗം ജോർജ് ജേക്കബ്, സി നടരാജൻ, ഓ ഐ സി സി ജോയിന്റ് സെക്രട്ടറി ശ്രീ സാബു ജോർജ്, സജു മണക്കുഴി എന്നിവരുടെ സാന്നിധ്യം പരിപാടിയെ മോടിപിടിപ്പിച്ചു.
അവതാരകരുടെ മികവ്
പരിപാടികൾക്കു ഊർജ്ജമേകിയതും ഉജ്ജ്വലമായ അവതരണത്തിനുള്ള പ്രശംസ നേടിയത് ഓ ഐ സി സി നാഷണൽ വൈസ് പ്രസിഡന്റ് ലിലിയ പോളിന്റെയും, ഓ ഐ സി സി ക്രോയ്ഡൻ യൂണിറ്റ് പ്രസിഡന്റ് എലീന ഗ്ലോബിറ്റിന്റെയും മികവായിരുന്നു. അവരുടെ തത്പരമായ സമീപനം സദസ്സിനെ ആകർഷിക്കുകയും, പരിപാടിയുടെ ഗംഭീരത വർധിപ്പിക്കുകയും ചെയ്തു.
പ്രസംഗങ്ങളിലെ മുഖ്യസന്ദേശങ്ങൾ
പരിപാടിയുടെ സ്വാഗത പ്രസംഗം ഓ ഐ സി സി (യു കെ) സറേ റീജിയൻ പ്രസിഡന്റ് വിത്സൺ ജോർജ് നിർവഹിച്ചു. നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ക്രിസ്തുമസിന്റെ സ്നേഹവും ഐക്യവും അടയാളപ്പെടുത്തുന്ന സന്ദേശം പങ്കുവെച്ചു. ഒഐസിസിയുടെ പൊതുപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വലിയ ഉത്തരവാദിത്വം ഉണ്ട് എന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, സമൂഹത്തിനുവേണ്ടി നടപ്പാക്കിയ ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യകതയെയും വ്യക്തമായി വിശകലനം ചെയ്തു. റവ. ഫാ. നിതിൻ പ്രസാദ് കോശി, ക്രിസ്മസിന്റെ ആത്മീയതയെ സംബന്ധിച്ച് ഹൃദയത്തിൽ സ്പർശിക്കുന്ന സന്ദേശം നൽകി.
ഒഐസിസി നാഷണൽ വർക്കിംഗ് പ്രസിഡന്റ് ബേബികുട്ടി ജോർജ് ന്യൂനപക്ഷങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി ജാതിയും മതവും അടിസ്ഥമാക്കിയ വിഭജനങ്ങളുടെ ദോഷഫലങ്ങൾ വിശദീകരിച്ചു.
സാംസ്കാരിക പരിപാടികളുടെ മികവ്
ശ്രീമതി എലീന ഗ്ലോബിറ്റിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മാർഗംകളി, ഗ്ലോബിറ്റ് ഒലിവറിന്റെ നേതൃത്വത്തിലുള്ള ഗാനമേള, വിവിധ ഡാൻസ് ടീമുകളുടെ മനോഹരമായ പ്രകടനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് നിറവും മികവും കൂട്ടി. ബാലതാരങ്ങളുടെ സംഗീതവും നൃത്തവും സദസ്സ് ആവേശത്തോടെ സ്വീകരിച്ചു.
സംഘടനാ നേതൃത്വവും സഹകരണവും
എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ഉതുപ്പ്, സുമലാൽ മാധവൻ, അലിൻ ഒലിവർ, അസ്റുദിൻ എൻ. അസിസ്, ലിജോ തോമസ്, അജേഷ് കെ.എസ്, മുഹമ്മദ് നൂർ, അജി ജോർജ് എന്നിവർ ഒത്തൊരുമ പരിപാടിയുടെ നടത്തിപ്പിന് തിളക്കം കൂട്ടി.
വിപുലമായ ക്രിസ്മസ് ഡിന്നർ
വിപുലമായ ക്രിസ്തുമസ് ഡിന്നർ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകതയായി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഈ ആഘോഷം, വൻ വിജയമാക്കിയത് ഒഐസിസി റീജിയൻ കമ്മിറ്റിയുടെയും പ്രവർത്തകരുടെയും പരിശ്രമമാണ്.
ഒഐസിസി സറേ റീജിയൻ വൈസ് പ്രസിഡന്റ് ജെറിൻ ജേക്കബ് പങ്കെടുക്കാനെത്തിയ എല്ലാ അതിഥികൾക്കും നന്ദി അർപ്പിച്ചു. ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ശ്രീമതി ഷൈനു ക്ലയർ മാത്യു, എല്ലാ പ്രവർത്തകരെയും മഹത്വവത്കരിച്ചുകൊണ്ട് അഭിനന്ദനം അറിയിക്കുകയുണ്ടായി. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.