/sathyam/media/media_files/MKrrtsJZ2okHM9o1kSFN.jpg)
ക്രോയ്ഡൻ: ഒഐസിസി യു കെ നാഷണൽ കമ്മിറ്റി ക്രോയ്ഡനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരനിർഭരമായി. ജൂലൈ 28 - ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. ജനക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച മനുഷ്യസ്നേഹി ആയിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ സ്മരണ ജീവനുള്ള ഇടത്തോളം കാലം മായാതെ മനസ്സിൽ നിലനിൽക്കുമെന്നും കെ സുധാകരൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
യു കെയിലെയും കേരളത്തിൽ നിന്നും എത്തിച്ചേർന്നവരുമായ രാഷ്ട്രീയ - സാമൂഹിക - സമുദായിക - കല രംഗത്തെ പ്രമുഖരെ അണിനിരത്തിക്കൊണ്ട് കൊണ്ടു സംഘടിപ്പിച്ച സമ്മേളനം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, . ചാണ്ടി ഉമ്മൻ എം എൽ എ, കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല, ആഷ്ഫോഡ് പാർലമെന്റ് അംഗം സോജൻ ജോസഫ്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെകട്ടറി എം എം നസീർ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കുടൽ, ക്രോയ്ഡോൺ മുൻ മേയർ . മഞ്ജു ഷാഹുൽ ഹമീദ്, ഐ ഒ സി (യു കെ) പ്രസിഡന്റ് കമൽ ദലിവാൽ, മലങ്കര ഓർത്തഡോസ് സഭ വൈദിക സംഘം സെക്രട്ടറി ഡോ. റവ. ഫാ. നൈനാൻ വി ജോർജ്, കെഎംസിസി ബ്രിട്ടൻ ചെയർമാൻ കരീം മാസ്റ്റർ തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
ഇവരോടൊപ്പം ഒഐസിസി യൂറോപ് വനിതാ കോഡിനേറ്ററും ഒഐസിസി യു കെ നാഷണൽ വർക്കിംഗ് പ്രസിഡന്റുമായ ഷൈനു മാത്യു, ഒഐസിസി നാഷണൽ വർക്കിംഗ് പ്രസിഡന്റുമാരായ സുജു വി ഡാനിയൽ, അപ്പാ ഗഫൂർ, മണികണ്ഠൻ ഐക്കാട്, ഒഐസിസി യൂറോപ്പ് കോഡിനേറ്റർ സുനിൽ രവീന്ദ്രൻ കെഎംസിസി ബ്രിട്ടൻ ചെയർമാൻ കരിം മാസ്റ്റർ, ഒഐസിസി സറേ റീജിയൻ പ്രസിഡന്റ് വിൽസൺ ജോർജ്, ഒഐസിസി ക്രോയിഡോൻ യൂണിറ്റ് പ്രസിഡന്റ് ലില്ലിയ പോൾ, ഒഐസിസി നേതാവ് റോമി കുര്യാക്കോസ് (ചീഫ് റിപ്പോർട്ടർ, സത്യം ന്യൂസ് യു കെ) തുടങ്ങിയ പ്രമുഖരാൽ സമ്പുഷ്ടമായിരുന്നു വേദി.
ഉമ്മൻ ചാണ്ടി വിടപറഞ്ഞു ഒരാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും വികാരവും അലയടിച്ച ചടങ്ങിൽ ഒഐസിസി യു കെ നാഷണൽ പ്രസിഡന്റ് കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഒഐസിസി യു കെ ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോർജ് സ്വാഗതം ആശംസിച്ചു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനമനസുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നതിന്റെ തെളിവായി അനുസ്മരണ സമ്മേളനത്തിലുടനീളം "കണ്ണേ കരളേ കുഞ്ഞുഞ്ഞേ...", ഇല്ല... ഇല്ല... മരിച്ചിട്ടില്ല..." തുടങ്ങിയ മുദവാക്യങ്ങൾ നിറഞ്ഞു നിന്നു. പ്രശസ്ത സെലിബ്രിറ്റി ഗായകൻ ചാൾസ് ആന്റണി ഒരുക്കിയ സംഗീതാർച്ചന ചടങ്ങ് ആവിസ്മരണീയമാക്കി.
യു കെ എൻ എച് എസിലെ നഴ്സുമാരും, ആരോഗ്യമേഖലയിലെ പ്രവർത്തകരും ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ച അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
ഒഐസിസി സാറേ റീജിയൻ ട്രഷറർ ബിജു വർഗീസ് നിർമ്മാണവും സംവിധാനവും നിർവഹിച്ചു കൊണ്ടു, ഒഐസിസി യുകെ സാറേ റീജിയൻ മീഡിയ കോഡിനേറ്റർ തോമസ് ഫിലിപ്പിന്റെ വോയിസ് ഓവറിൽ, ഉമ്മൻ ചാണ്ടി അനുസ്മരണ ഹ്രസ്യ ചിത്രം സദസിൽ അവതരിപ്പിച്ചത് വേദിയേയും സദസ്സിനെയും വികാരനിർഭരരാക്കി. ഒഐസിസി നേതാവ് ജോർജ് ജേക്കബ് സ്റ്റേജ് & പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ലിലിയ പോൾ, അലാന ആന്റണി എന്നിവരായിരുന്നു പ്രോഗ്രാമിന്റെ അവതാരികമാർ. ഒഐസിസി നേതാവും പ്രോഗ്രാം ഫുഡ് കമ്മിറ്റി ലീഡറുമായ അഷ്‌റഫ് അബ്ദുല്ലയുടെ നേതൃത്വത്തിൽ സ്വാദിഷ്ട്ടമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
പരിപാടിയുടെ വിജയത്തിന് വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിച്ചവരിൽ ഒഐസിസി നാഷണൽ കമ്മറ്റി അംഗം സാജു മണക്കുഴി, ഒഐസിസി സറേ ജനറൽ സെക്രട്ടറി സാബു ജോർജ്, ഒഐസിസി സറേ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ജോസഫ്, ചെല്ലപ്പൻ നടരാജൻ, ശ്രീ. ബിജു ഉതുപ്പ് എന്നിവർ ഉൾപ്പെടുന്നു. യുവജന വിഭാഗത്തെ പ്രതിനിധീകരിച്ച് ബിബിൻ ബോബച്ചൻ, എഫ്രേം സാം, അജാസ് മുഹമ്മദ്, അൽത്താഫ് മുഹമ്മദ്, ഷംസുദീൻ, ഗീവർഗീസ്, അബ്‌ദുൾ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. സറേ റീജിയൻ പ്രസിഡന്റ് വിൽസൺ ജോർജ് ചടങ്ങിൽ നന്ദി അർപ്പിച്ചു.