കുഞ്ഞൂഞ്ഞിന്റെ ഓർമ്മകൾക്ക് പ്രണാമം: ഐ ഓ സി ബോൾട്ടൻ, അക്രിങ്ട്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകൾ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരാർദ്രമായി

New Update
9edcb088-7193-40c6-88db-cfeaa4dbc3f2

മിഡ്ലാൻഡ്‌സ്: രാഷ്ട്രീയ കേരളത്തിൽ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി ജനഹൃദയങ്ങൾ കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ബോൾട്ടൻ, അക്രിങ്ട്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗങ്ങളോടനുബന്ധിച്ച് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. 

Advertisment

ബോൾട്ടനിലെ ഐ ഓ സി ഓഫീസ് ഹാളിൽ (പ്രിയദർശിനി ലൈബ്രറി) വച്ച് ബോൾട്ടൻ, അക്റിങ്ട്ടൺ യൂണിറ്റുകൾ സംയുക്തമായി നടത്തിയ അനുസ്മരണ യോഗം കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ്‌ ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ചു.  കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. 

c1c3fa51-87fb-4ad7-9ec6-342f243df859

ആക്രിങ്ട്ടൺ യൂണിറ്റ് പ്രസിഡന്റ്‌ അരുൺ ഫിലിപ്പോസ്, ബോൾട്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ സജു ജോൺ, ബിന്ദു ഫിലിപ്പ്, സെക്രട്ടറി സജി വർഗീസ്, നെബു, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് മുസഫിൽ, രാഹുൽ ദാസ് എന്നിവർ അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹൃഷിരാജ് നന്ദി പ്രകാശിപ്പിച്ചു. അക്റിങ്ട്ടൺ യൂണിറ്റ് സെക്രട്ടറി അമൽ മാത്യു, ട്രഷറർ ബിനോജ്, ജേക്കബ്, റീന, സാഗർ തുടങ്ങിയവർ പങ്കെടുത്തു. ബോൾട്ടൻ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ചുമതലാപത്രം ചടങ്ങിൽ വച്ച് കൈമാറി.

ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് 'Oommen Chandy - Unfaded Memories' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഹെയ്‌സൽ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.

942ab821-c4f6-4ad4-8d26-4b10b74380bb

പീറ്റർബൊറോയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു. യൂണിറ്റ് സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. 

c806b57e-6dce-4d75-868a-4c5596e1818c

റോയ് ജോസഫ്, ഡിനു എബ്രഹാം, സൈമൺ ചെറിയാൻ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. ചടങ്ങുകൾക്ക് സണ്ണി എബ്രഹാം, അനൂജ് മാത്യൂ തോമസ്, ജിജി ഡെന്നി, ലിന്റാ ജെനു എന്നിർ നേതൃത്വം നൽകി.

ഓൾഡ്ഹാമിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം യോഗം ഐ ഓ സി ഓൾഡ്ഹാം യൂണിറ്റ് ജനറൽ സെക്രട്ടറി ഐബി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിനീഷ്, ജോയിന്റ് ട്രഷറർ സാം ബാബു എന്നിവർ അനുസ്മരണ സന്ദേശം നൽകി. പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ec3b944d-ca72-49e2-8cca-6b427badf824

ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ മിഡ്ലാൻഡ്‌സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ പുഷ്ചക്രം സമർപ്പിച്ച് കൊണ്ട് ജൂലൈ 16ന്  തുടക്കമിട്ട 6 ദിവസം നീണ്ടു നിന്ന 'ഓർമ്മകളിൽ ഉമ്മൻ ചാണ്ടി' അനുസ്മരണ സമ്മേളനം യു കെയിലെ 9 ഇടങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.

Advertisment