ലണ്ടനിലെ റെയ്നേഴ്സ് ലെയ്ൻ, നോർത്ത് ഹാരോ തുടങ്ങിയ സ്ഥലങ്ങളിൽ പാനും പുകയിലയും തുപ്പിയതിൻ്റെ പാടുകൾ വ്യാപകമാകുന്നു. ഇത് പൊതുജനങ്ങളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഒരു പ്രാദേശിക പാൻ കടക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്.
കടകൾക്കും ഭക്ഷണശാലകൾക്കും പുറത്ത് തുപ്പുന്ന പ്രവണത വർധിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇതിനെ തുടർന്ന് ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. 2019-ൽ ലെസ്റ്റർ പോലീസ് ഇത്തരം പ്രവൃത്തികൾക്ക് പിഴ ചുമത്തുകയും, ബോധവത്കരണത്തിനായി രണ്ട് ഭാഷകളിലുള്ള മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു.