/sathyam/media/media_files/2025/11/27/pr-ilr-2025-11-27-13-24-37.jpg)
ലണ്ടൻ: യുകെയിലെ സ്ഥിരതാമസ യോഗ്യതയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, വ്യക്തത കൈവരിക്കുന്നതിനും, പൊതുസമൂഹത്തിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കാനും, യുക്തമായ നടപടികൾ സ്വീകരിക്കാനും ഐ ഓ സി (യുകെ) - കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഒരു അടിയന്തര ഓൺലൈൻ 'സൂം' സെമിനാർ സംഘടിപ്പിക്കുന്നു.
യുകെയിൽ അനിശ്ചിതമായി താമസിച്ചു ജോലി ചെയ്യാനുമുള്ള അവകാശവും, ഒരു വർഷത്തിനുശേഷം ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത തുടങ്ങിയ സമാന അവകാശങ്ങൾ തടയുകയും, വിസകൾ പുതുക്കുന്നതിന് വരുത്തുന്ന നിയന്ത്രങ്ങൾ എന്നീ കുടിയേറ്റ നിയമത്തിലെ പുതിയ നയങ്ങൾ ഏറെ സ്വപ്നങ്ങളുമായി എത്തിയവരുടെമേൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചേക്കും.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം ILR ലഭിക്കുന്നതിനുള്ള നിലവിലെ 5 വർഷത്തെ കാലാവധി 10 വർഷമോ, അതിലധികമോ ആയി ഉയർത്തപ്പെടുവാൻ സാധ്യതയുള്ളതിനാൽ, വ്യാപകമായ ആശങ്കകളും ആശയക്കുഴപ്പങ്ങളും കുടിയേറ്റക്കാർക്കിടയിൽ ഉയർന്നിട്ടുണ്ട്.
സർക്കാരിന്റെ കൺസൾട്ടേഷൻ ഉടൻ പുറത്തുവരാനിരിക്കുന്നതോടെ സമൂഹത്തെ ബോധവൽക്കരിക്കുകയും, വേണ്ട നടപടികൾ സ്വീകരിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി, യു കെ യിലെ സാമൂഹിക - രാഷ്ട്രീയ - നിയമ മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടാണ് ഐ ഓ സി (യുകെ) - കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നത്.
വിദഗ്ധരും, നിയമപണ്ഡിതരുമായ പാനലിസ്റ്റുകളാവും സെമിനാർ നയിക്കുക. കേംബ്രിഡ്ജ് പാർലിമെന്റ് മെമ്പർ ഡേവീസ് സെയ്ച്ചനർ, മുൻ കേംബ്രിഡ്ജ് മേയറും, ഐഒസി ലീഗൽ അഡ്വൈസറുമായ അഡ്വ. കൗൺസിലർ ബൈജു തിട്ടാല, കൗൺസിലർ ബേത് ഗാർഡിനെർ സ്മിത്ത്, (സീനിയർ പോളിസി അസോസിയേറ്റ്, ഫ്യൂച്ചർ ഗവേണൻസ് ഫോറം) തുടങ്ങിയ പ്രമുഖരാവും സെമിനാറിന്റെ പാനലിലുണ്ടാവുക.
ഓൺലൈൻ സെമിനാറിൽ പ്രധാനമായും പുതിയ ILR/PR നിർദ്ദേശങ്ങളുടെ സംക്ഷിപ്ത വിശദീകരണം,സ്കിൽഡ് വർക്കർ, ഹെൽത്ത് & കെയർ വർക്കർ, ആശ്രിതർ എന്നിവരെ പുതിയ നിയമത്തിൽ എങ്ങനെ ബാധിക്കപ്പെടും, കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്തുന്ന മാർഗങ്ങൾ, നിയമ-രാഷ്ട്രീയ തലത്തിലുള്ള നടപടികൾ, അവ എങ്ങിനെ ശക്തവും, ശ്രദ്ധേയവുമായി പാർലിമെന്റിൽ എത്തിക്കാം എന്നീ വിഷയങ്ങളിലാവും മുഖ്യമായും സെമിനാറിൽ പ്രദിപാദിക്കുക.
നവംബർ 30 ന് ഞായറാഴ്ച്ച വൈകുന്നേരം 3:30 ന് 'സൂം' പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്ന സുപ്രധാനമായ സെമിനാറിൽ പങ്കുചേരുവാനും, അടിയന്തിര പ്രാധാന്യത്തോടെ സംഘടിപ്പിക്കുന്ന പ്രസ്തുത മീറ്റിങ്ങിനെ പരമാവധി ആൾക്കാരിലെത്തിക്കുവാനും, ആശങ്കകളിലായിരിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാൻ യു കെ യിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ നിർലോഭമായ പിന്തുണ അഭ്യര്ഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us