ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി 25 - ന്

author-image
റോമി കുര്യാക്കോസ്
Updated On
New Update
bdhfbusfbus

ലണ്ടൻ: ലണ്ടനിൽ സംഘടിപ്പിക്കുന്ന പതിനേഴാമത് ആറ്റുകാൽ പൊങ്കാല, ഫെബ്രുവരി 25 (ഞായറാഴ്ച) ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് നടക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹിക - സാംസ്‌കാരിക സംഘടനയായ ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് (BAWN) ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിപ്പോരുന്നത്.

Advertisment

ഓരോ വർഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്ക് ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടേയും ഭക്തജനങ്ങളുടേയും സാക്ഷ്യം. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) ചെയറും, മുഖ്യസംഘാടകയും, സാമൂഹ്യപ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യപ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാൽ അമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ.ഓമന ഗംഗാധരൻ: +44 7766822360

Sri Murugan Temple
Advertisment