മാഞ്ചസ്റ്ററിലെ കോൺഗ്രസ്‌ പ്രവർത്തകർ സംഘടിപ്പിച്ച 'ഓർമയിൽ ജനനായകൻ' അനുസ്മരണ ചടങ്ങ് വികാര നിർഭരമായി

New Update
oommen chandy remembrance - 3

യുകെ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണ യോഗം 'ഓർമയിൽ ജനനായകൻ' വികാര നിർഭയമായി. സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. മൗന പ്രാർത്ഥയോടെ ആരംഭിച്ച ചടങ്ങിൽ റോമി കുര്യാക്കോസ് സ്വാഗതവും, സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ അംഗങ്ങൾ പുഷ്പാർച്ച നടത്തി.

Advertisment

oommen chandy remembrance-4

രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം  ലോകമെമ്പാടുമുള്ള മലയാളികൾക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ജനക്ഷേമ പ്രവർത്തന ശൈലി മറ്റു രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്നുമുള്ള പൊതുവികാരം ചടങ്ങിൽ പങ്കുവെച്ചു.

oommen chandy remembrance-5

കോൺഗ്രസ്‌ സംഘടന നേതാക്കളും പൊതുപ്രവർത്തകരും പങ്കെടുത്ത അനുസ്മരണ യോഗത്തിൽ സോണി ചാക്കോ, ഷൈനു മാത്യൂസ്, റോമി കുര്യാക്കോസ്, വി പുഷ്പരാജൻ, സോയിച്ചൻ അലക്സാണ്ടർ, ജോബി മാത്യു, അഡ്വ. ജാക്സൻ തോമസ്, ബെന്നി ജോസഫ്, ഷിന്റോ ഓടക്കൽ, ജൂലിറ്റ് അബിൻ, ബേബി ലൂക്കോസ്, ദീപു ജോർജ്, ബിനു കുര്യൻ, സോളി സോണി, ഡിജോ സെബാസ്റ്റ്യൻ, ബിനു ജേക്കബ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment