New Update
/sathyam/media/media_files/2025/11/20/1000361473-2025-11-20-16-19-11.jpg)
യുകെ: യുക്‌മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് - ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്.
Advertisment
നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്‌പായിലെ യുക്മ 'ശ്രേഷ്ഠ മലയാളി യു കെ' - മാണിക്കത്ത് ഇവൻ്റ്സ് 'മിസ്സ് & മിസ്സിസ് മലയാളി യു കെ' വേദിയിൽ വെച്ചാണ് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുന്നത്. മാണിക്കത്ത് ഇവൻ്റ്സ് ഫാഷൻ ഷോകളിലൂടെ യുകെ മലയാളികൾക്ക് സുപരിചിതനായ കമൽരാജ് മാണിക്കത്ത് സംവിധാനം ചെയ്ത് 'തെരേസാസ് ലണ്ടൻ' ൻ്റെ പിന്തുണയോടെ അരങ്ങേറുന്ന 'മിസ്സ് & മിസ്സിസ് മലയാളി യു കെ' ഫാഷൻ ഷോയാണ് ഈ ദിവസത്തെ ചടങ്ങുകളുടെ മുഖ്യ ആകർഷണം. പ്രശസ്ത മലയാള സിനിമ താരങ്ങളായ പ്രേമും സ്വാസികയും സെലിബ്രിറ്റി അതിഥികളായെത്തുന്ന ഫാഷൻ ഷോയുടെ ഗ്രാൻഡ് ഫിനാലെ ഒരു മനോഹരമായ ആഘോഷമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് മാണിക്കത്ത് ഇവൻ്റ്സ്.
യുക്‌മ ഫോർച്യൂൺ ബംമ്പർ 2025 ലോട്ടറിയുടെ മുഴുവൻ സമ്മാനങ്ങളും സ്‌പോൺസർ ചെയ്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡാണ്. യുക്മ ഫോർച്യൂൺ ബംമ്പർ 2025 ലോട്ടറി എടുത്ത ആളുകൾ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിലൂടെ മോർട്ട്ഗേജ്, റീമോർട്ട്ഗേജ് ഇവയിൽ ഏതെങ്കിലും ചെയ്താൽ 50 പൌണ്ടിൻ്റെ ടെസ്‌കോ വൌച്ചർ പ്രോത്സാഹന സമ്മാനമായി ലഭിക്കുന്നതാണ്.
യുക്മ 'ശ്രേഷ്ഠ മലയാളി യു കെ 2025` അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരദാനം, കേരളപൂരം 2025 വള്ളംകളി വിജയികളായ ടീമുകൾക്ക് ആദരമർപ്പിക്കൽ, പതിനാറാമത് യുക്മ ദേശീയ കലാമേളയിലെ കലാപ്രതിഭ, കലാതിലകം എന്നിവരെ ആദരിക്കൽ, യുക്മ ഫോർച്യൂൺ ബംമ്പർ 2025 സമ്മാനങ്ങൾ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഭംഗിയായി നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ പ്രോഗ്രാമിൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഒന്നാം സമ്മാനം: ഫെബിൻ ഫിലിപ്പ്, ഷെഫീൽഡ്.
യുക്മ ഫോർച്യൂൺ ബംമ്പർ 2025 ലോട്ടറിയുടെ ഒന്നാം സമ്മാനമായ പതിനായിരം പൌണ്ടിന് (£10,000) അർഹനായത് ഷെഫീൽഡിൽ നിന്നുള്ള ഫെബിൻ ഫിലിപ്പാണ്. ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ അംഗമായ ഫെബിൻ ഒന്നര വർഷം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. പത്തനംതിട്ട സ്വദേശിയായ ഫെബിൻ ഭാര്യ റിയ മേരി വർഗ്ഗീസും കുഞ്ഞുമൊത്ത് ഷെഫീൽഡിൽ താമസിക്കുന്നു. തികച്ചും അപ്രതീക്ഷിതമായി എത്തിയ ഭാഗ്യത്തിൽ ഏറെ സന്തോഷത്തിലാണ് ഫെബിനും കുടുംബവും.
രണ്ടാം സമ്മാനം: ജോബി ദേവസ്യ, ലിവർപൂൾ.
യുക്മ ഫോർച്യൂൺ ബംമ്പർ 2025 ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു പവൻ സ്വർണ്ണനാണയത്തിന് (8GM 22K) അർഹനായത് ലിവർപൂൾ ലിമയിൽ നിന്നുള്ള ജോബി ദേവസ്യയാണ്. വയനാട് സ്വദേശിയായ ജോബി ദേവസ്യ ഭാര്യ സ്റ്റെഫിയോടും കുട്ടികളോടുമൊപ്പം ലിവർപൂളിൽ താമസിക്കുന്നു.
മൂന്നാം സമ്മാനം (2): റാണി സഖറിയ, വാട്ഫോർഡ്.
യുക്‌മ ഫോർച്യൂൺ ബംമ്പർ 2025 മൂന്നാം സമ്മാനമായ അരപ്പവൻ സ്വർണ്ണത്തിന് (4GM 22K) അർഹയായത് വാട്ഫോർഡിൽ നിന്നുള്ള റാണി സഖറിയയാണ്. KCF വാട്ഫോർഡ് അംഗമായ റാണി സഖറിയ ഭർത്താവ് സോളിസിറ്റർ ഷിനോ കുര്യനും കുട്ടികളുമൊത്ത് വാട്ഫോർഡിൽ താമസിക്കുന്നു.
സേവി വർഗ്ഗീസ്, ഐൽസ്ബറി.
.
യുക്‌മ ഫോർച്യൂൺ ബംമ്പർ 2025 മൂന്നാം സമ്മാനമായ അരപ്പവൻ സ്വർണ്ണം (4GM 22K) നേടിയ സേവി വർഗ്ഗീസ് ഐൽസ്ബറി മലയാളി സമാജം അംഗമാണ്. കറുകുറ്റി സ്വദേശിയായ സേവി വർഗ്ഗീസ് ഭാര്യ ബീനാ സേവിയും കുട്ടികളുമൊത്ത് ഐൽസ്ബറിയിൽ താമസിക്കുന്നു.
നാലാം സമ്മാനം (8):
നാലാം സമ്മാനമായ രണ്ട് ഗ്രാം (2GM 22K) സ്വർണ്ണനാണയങ്ങൾക്ക് 8 പേർ തിരഞ്ഞെടുക്കപ്പെട്ടു. 7 റീജിയണുകൾക്ക് പുറമെ ഒരു സമ്മാനം കോമൺ വിഭാഗത്തിനും ഉൾപ്പെടുത്തി ആകെ എട്ട് നാലാം സമ്മാനങ്ങൾക്കാണ് വിജയികളെ നറുക്കെടുത്തത്.
നീന ജോസ് കെ, മെർതിർ, വെയിൽസ്.
മെർതിർ മലയാളി കൾച്ചറൽ അസ്സോസ്സിയേഷനിൽ നിന്നുള്ള നീന ജോസ് കെ യാണ് വെയിത്സ് റീജിയണിൽ നിന്നുള്ള നാലാം സമ്മാനത്തിന് അർഹയായത്.
സരിത ജോബൻ, സ്വിൻഡൻ, സൌത്ത് വെസ്റ്റ്.
വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ അംഗമായ സരിത ജോബനാണ് സൌത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള നാലാം സമ്മാനത്തിന് അർഹയായത്.
ഷിബു മാണി, നോർവിച്ച്, ഈസ്റ്റ് ആംഗ്ളിയ.
നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ അംഗമായ ഷിബു മാണിയാണ് ഈസ്റ്റ് ആംഗ്ളിയ റീജിയണിൽ നിന്നുള്ള നാലാം സമ്മാനത്തിന് അർഹനായത്.
രഘു എൻ കേശവൻ, ക്രോയ്ഡൺ, സൌത്ത് ഈസ്റ്റ്.
KCWA ക്രോയ്ഡൺ അംഗമായ രഘു എൻ കേശവനാണ് സൌത്ത് ഈസ്റ്റ് റീജിയണിൽ നിന്നുള്ള നാലാം സമ്മാനത്തിന് അർഹനായത്.
മഹേഷ് വി.ആർ. ക്രോയ്ഡൺ, കോമൺ.
KCWA ക്രോയ്ഡൺ അംഗമായ മഹേഷ് വി.ആർ. (ജോൺ) ആണ് കോമൺ വിഭാഗത്തിലെ നാലാം സമ്മാനത്തിന് അർഹനായത് .
കലാമണ്ഡലം രാജേഷ്, റെഡ്ഡിച്ച്, ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ്.
KCA റെഡ്ഡിച്ച് അംഗമായ കലാമണ്ഡലം രാജേഷിനാണ് ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയനുളള നാലാം സമ്മാനം ലഭിച്ചത്.
സുജിത് സുദർശനൻ, വിഗൻ, നോർത്ത് വെസ്റ്റ്.
നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള നാലാം സമ്മാനത്തീന് അർഹനായത് വിഗൻ മലയാളി അസ്സോസ്സിയേഷനിൽ നിന്നുള്ള സുജിത് സുദർശനാണ്.
ബിൻസി കെ ഫിലിപ്പ്, ബാൺസ്‌ലി, യോർക്ക്ഷയർ & ഹംബർ.
BKCA ബാൺസ്‌ലി അംഗമായ ബിൻസി കെ ഫിലിപ്പാണ് യോർക്ക്ഷയർ & ഹംബർ റീജിയണിൽ നിന്നുള്ള നാലാം സമ്മാനത്തിന് അർഹയായത്.
യുക്മ ഫോർച്യൂൺ ബംമ്പർ 2025 ലോട്ടറിയുടെ മുഴുവൻ സമ്മാനാർഹരേയും പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടലിലെ വേദിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മയുടെ പ്രവർത്തനങ്ങൾക്ക് ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് നൽകി വരുന്ന ശക്തമായ പിന്തുണയ്ക്ക് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us