ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/YReVEpqsRve44HB0PT1P.jpg)
ലണ്ടന്‍: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലണ്ടനില്‍ നടത്തിയ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ ശക്തമായ പ്രതിഷേധമാണ് റാലിയില്‍ ഉയര്‍ന്നത്.
Advertisment
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുക, ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, പലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തി.
ആകെ മൂന്ന് ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. മുന്‍ പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായ ജെറമി കോര്‍ബിന്‍ റാലിയില്‍ അണിചേര്‍ന്നു. ഗാസയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.