Advertisment

റേച്ചല്‍ റീവ്‌സ്: ബ്രിട്ടന് ആദ്യ വനിതാ ധനമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ccccc55555555555555

14 വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിൽ അധികാരം പിടിച്ചെടുത്ത ലേബർ പാർട്ടി തിരിച്ചു വരവിൽ ബ്രിട്ടീഷ് പാർലമെന്റിൽ പുതിയ ചരിത്രം കൂടി രേഖപ്പെടുത്തി. ഇതാദ്യമായി ബ്രിട്ടനിൽ ധന മന്ത്രിയായി ഒരു വനിത അധികാരത്തിൽ എത്തി. മുൻ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇം​ഗ്ലണ്ട് സാമ്പത്തിക വിദ​ഗ്ധയുമായ 45കാരി റേച്ചൽ റീവ്സാണ് കെയ്ർ സ്റ്റാർമർ മന്ത്രിസഭയിലെ ധനമന്ത്രി.

Advertisment

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാർക്കും ധനമന്ത്രി റേച്ചൽ റീവ്സിനും മുന്നിലുള്ളത്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ ഇന്ത്യൻ വംശജനായ ഋഷി സുനക് രാജി വച്ചിരുന്നു. പിന്നാലെയാണ് കെയ്ർ സ്റ്റാർമർ അധികാരമേറ്റത്.

 ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുൻ ഇക്കണോമിസ്റ്റായ റേച്ചല്‍ റീവ്സ് ജൂനിയർ ചെസ്സ് ചാമ്ബ്യൻ കൂടിയാണ്. ബ്രിട്ടനിലെ സമ്ബദ് വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതുള്‍പ്പെടെ റേച്ചല്‍ റീവ്‌സിന്റെ ഭാരിച്ച ഉത്തരവാദിത്വമാണ്.

തന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷമെന്നാണ് റീവ്‌സ് വിശേഷിപ്പിച്ചത്. തന്റെ നേട്ടം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനമാകണമെന്നും അവർ പറഞ്ഞു. ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ലെന്ന കാര്യം ഇത് വായിക്കുന്ന എല്ലാ പെണ്‍കുട്ടികളും വനിതകളും മനസിലാക്കണമെന്ന് അവർ എക്‌സില്‍ കുറിച്ചു.

സാമ്ബത്തിക വളർച്ചയാണ് ലേബർ പാർട്ടിയുടെ പ്രധാന ലക്ഷ്യം. 

Advertisment