/sathyam/media/media_files/oXCsPusmOqp3wcvHLUN5.jpg)
ലണ്ടൻ: റാന്നി മലയാളി അസ്സോസ്സിയേഷന്റെ (ആഎംഎ) 2022-2O23ലെ വാർഷിക സമ്മേളനവും കുടുംബ സംഗമവും പടുകൂറ്റൻ ക്രൂയ്സ് ഷിപ്പിൽ സംഘടിപ്പിച്ച് സംഘാടകർ. സെപ്റ്റംബർ 23 മുതൽ 26 വരെ തീയതികളിൽ നടത്തിയ വ്യത്യസ്തമായ ഈ സംഗമം സൗത്തംപ്ടണിൽ നിന്നും പുറപ്പെട്ട എം.എസ്.സി ക്രൂയ്സിലായിരുന്നു.
അവിസ്മരണീയവും അത്ഭുതം ഉളവാക്കുന്നതുമായ ഒരു അനുഭവമായിരുന്നു അലകടലിലെ ഈ ഒത്തുചേരലെന്ന് സംഗമത്തിനെത്തിയവർ പറയുന്നു ഓളപ്പരപ്പിലെ അപൂർവ സമ്മേളനത്തിൽ ആർഎംഎയുടെ പ്രസിഡന്റ് എബിമോൻ ജേക്കബ് സ്വാഗതം ആശംസിച്ചു.
സെക്രട്ടറി സോജൻ വി ജോൺ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനിൽ നെല്ലിക്കൽ കണക്കുകൾ അവതരിപ്പിച്ചു. റാന്നിയിൽ നിന്നും മക്കളേയും, കൊച്ചുമക്കളേയും സന്ദർശിക്കാൻ എത്തിയ മാതാ–പിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. 2023 -2024 കാലയളവിലെ പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു.
പ്രസിഡന്റ്: സെയ്ബു കണ്ണന്താനം, സെക്രട്ടറി: പ്രിമിനോ ഏബ്രഹാം, ട്രഷറർ: സാനു ചെറിയാൻ, വൈസ് പ്രസിഡന്റ്: ജെറ്റി ജോമോൻ, ജോയിൻ്റ് സെക്രട്ടറി: ജോൺസി ജോ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ: ലിജോ റഞ്ചി, രേണു ബോണി, ഷൈനി രാജീവ്. എബിമോൻ ജേക്കബ്, സോജൻ ജോൺ, അനിൽ നെല്ലിക്കൽ, ലിസി ഏബ്രഹാം, ടിറ്റോ പുന്നൂസ്, മനോ പുത്തൻപുരയ്ക്കൽ, നിബി സഖറിയ, സ്വപ്ന ബോബി, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. കലാപരിപാടികളോടെയും വിഭവസമൃദ്ധമായ വിരുന്നോടെയുമാണ് പൊതുസമ്മേളനം അവസാനിച്ചത്.